News4media TOP NEWS
ലഹരിക്കേസ്; യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി; ‘കേസില്‍ നിലവില്‍ പ്രതിയല്ല’ ‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്യപ്രതീജ്ഞ ചെയ്ത് ചുമതലയേറ്റു മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ കളര്‍കോട് അപകടം; കാർ ഓടിച്ച വിദ്യാര്‍ത്ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

തൃശൂരിലെ വിജയത്തിൻ്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്; ട്രോളുമായി സോഷ്യൽ മീഡിയ

തൃശൂരിലെ വിജയത്തിൻ്റെ മുഴുവന്‍ ക്രഡിറ്റും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്; ട്രോളുമായി സോഷ്യൽ മീഡിയ
June 6, 2024

കൊച്ചി:തൃശൂരിലെ വിജയത്തിന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് മുഴുവന്‍ ക്രഡിറ്റും നല്‍കി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ബിജെപിക്ക് വിമർശനം. ബിജെപി കേരളം എന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലെ പോസ്റ്റിനു താഴെ ട്രോളുകളുടെ പെരുമഴയാണ്.(All the credit for the victory in Thrissur goes to state president K Surendran )

ബിജെപി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടിക്കാരുമെല്ലാം കൂട്ടാമായാണ് പരിഹാസവുമായി എത്തിയിരിക്കുകയാണ്. സുരേന്ദ്രനെ മാറ്റി ശോഭ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കണമെന്നും കമന്റുകളുണ്ട്.

സുരേഷ് ഗോപി നേടിയ തകര്‍പ്പന്‍ വിജയത്തിനും ബിജെപിയുടെ കേരളത്തിലെ എക്കാലത്തെയും മികച്ച പ്രകടനത്തിനും പിന്നില്‍ കെ. സുരേന്ദ്രനെന്ന കരുത്തനായ നേതാവിന്റെ സംഘാടകമികവുണ്ട്.

പാര്‍ട്ടിയിലെ പ്രവര്‍ത്തകരെ ഏകോപിപ്പിച്ചുകൊണ്ട് താഴേത്തട്ടില്‍വരെ നീളുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടത്താന്‍ അദ്ദേഹത്തിന് സാധിച്ചു.

കേരളത്തില്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് സഖ്യം നടത്തിയ നിരന്തര ശ്രമങ്ങളില്‍ തന്റെ പാര്‍ട്ടി കാര്യകര്‍ത്താക്കള്‍ തളരാതിരിക്കുവാന്‍ അവരെ മുന്നില്‍ നിന്നു നയിച്ച്, ഏവര്‍ക്കും പ്രചോദനവും വിജയപ്രതീക്ഷയും നല്‍കിയത് ശ്രീ കെ. സുരേന്ദ്രനാണ്.

സംസ്ഥാന അധ്യക്ഷനെന്ന നിലയില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ച അദ്ദേഹത്തിന്റെ നേതൃത്വം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പാര്‍ട്ടിക്ക് മുതല്‍ക്കൂട്ടാകും”. ഇങ്ങനെയായിരുന്നു ഔദ്യോഗിക പേജിലെ അവകാശവാദം.

ഇതിനു പിന്നാലെ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എല്ലാവരേയും ജയിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ സ്വയം ജയിക്കാന്‍ കഴിയാത്ത സംസ്ഥാന പ്രസിഡന്റ്.

കേസ് വന്നാല്‍ പിണറായിയുടെ കാല് പിടിച്ച് രക്ഷപ്പെടുന്ന ധൈര്യശാലി. ശബരിമല അടക്കം അനുകൂല ഘടകമുണ്ടായിട്ടും ഒരു നിയമസഭാ സീറ്റ് പോലും നേടാന്‍ കഴിയാത്ത പ്രസിഡന്റ്. ഇങ്ങനെ പോകുന്നു കമന്റുകള്‍.

വി.മുരളീധരനേയും കെ.സുരേന്ദ്രനേയും നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്ന് വരെ ആവശ്യം ഉയരുന്നുണ്ട്.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് തവണ പ്രചാരണത്തിനായി മാത്രം തൃശൂരിൽ എത്തിയത് തിരഞ്ഞെടുപ്പ് വിജയത്തിൽ സഹായിച്ചു എന്നോ മറ്റോ ഒരു പരാമർശം പോലുമില്ല.

സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂരിൽ എത്തിയത് പോലും ഫലത്തിൽ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടായിരുന്നു. ഇതെല്ലാം നിർണായകമാകുകയും ചെയ്തു. എന്നാൽ ബിജെപിയുടെ അവകാശവാദത്തോട് സുരേഷ് ഗോപി പ്രതികരിച്ചിട്ടില്ല.

ശോഭ സുരേന്ദ്രൻ അടക്കം മറ്റ് നേതാക്കളും പ്രതികരിച്ചിട്ടില്ല. ഔദ്യോഗിക നേതൃത്വത്തിൽ നിന്നാരെങ്കിലും ഈ വിഷയത്തിൽ സുരേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തുമോ എന്നാണ് അറിയാനുള്ളത്.

 

Read Also:സംസ്ഥനത്ത് 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വരും മണിക്കൂറുകളിൽ മഴ കനക്കും; നാളെ 12 ജില്ലകളിൽ യെല്ലോ അലർട്ട്

Related Articles
News4media
  • Kerala
  • News
  • Top News

ലഹരിക്കേസ്; യൂട്യൂബർ തൊപ്പി എന്ന നിഹാദിന്റെ മുൻകൂർ ജാമ്യ ഹർജി തീർപ്പാക്കി കോടതി; ‘കേസില്‍ നിലവ...

News4media
  • Kerala
  • News
  • Top News

‘സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ’: നിയമസഭയിലെ പുതിയ എംഎൽഎമാർ സത്...

News4media
  • Entertainment
  • News

നടന്‍ മന്‍സൂര്‍ അലിഖാന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ പിടിയിൽ; അലിഖാന്‍ തുഗ്ലക്കിന്റെ അറസ്റ്റ് രേഖപ്...

News4media
  • Kerala
  • News

ഇ​ട​മ​ല​ക്കു​ടി​യി​ലെ ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കു​ള്ള റേ​ഷ​നി​ൽ​നി​ന്ന്​ 10,000 കി​ലോ അ​രി മറിച്ചു വിറ്...

News4media
  • Kerala
  • News
  • News4 Special
  • Top News

മരുന്നുവില കുത്തനെ ഉയർത്താൻ വിവരക്കുത്തക നിയമം വരുന്നു….! പൂർണ്ണ വിവരങ്ങൾ

News4media
  • Kerala
  • News4 Special
  • Top News

04.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • India
  • News
  • News4 Special
  • Technology

ഒരൊറ്റ ബ്ലഡ് ടെസ്റ്റിലൂടെ കാൻസർ സാധ്യത നേരത്തെ തിരിച്ചറിയാം; ‘കാൻസർ സ്‌പോട്ട്’ എന്ന അതിന...

News4media
  • India
  • News
  • Top News

ഇനി ബിജെപിക്ക് ഒപ്പമില്ല; നിലപാട് വ്യക്തമാക്കി നവീൻ പട്‌നായിക്ക്‌; പിന്തുണയ്ക്ക് ശ്രമിച്ച് ഇൻഡ്യ സഖ്...

News4media
  • India
  • News
  • Top News

‘മോദി കാ പരിവാര്‍’ എന്ന ടാഗ് ലൈന്‍ ഇനി വേണ്ട; സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കണമെന്ന് ആവശ്യ...

News4media
  • Kerala
  • News
  • Top News

ബിജെപി കേരളത്തിൽ വരവറിയിച്ചു; 20 ശതമാനത്തോളം വോട്ട് നേടിയെന്ന് പ്രകാശ് ജാവ്ദേകർ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]