ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട മലയാളികളെ തിരിച്ചറിഞ്ഞു. ബെംഗളൂരു ജക്കുരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശ സുധാകരന്‍ (71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി സിന്ധു (45) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരടക്കം അഞ്ച് പേരാണ് മരിച്ചത്( Uttarakhand trekking accident Five death)
എന്നാൽ ട്രക്കിങ്ങിനിടെ അപകടത്തില്‍പ്പെട്ട ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലുപേരെ കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ പുരോഗമിക്കുകയാണ്. ഉത്തരാഖണ്ഡിലെ സഹസ്ത്ര തടാക മേഖലയിലാണ് അപകടമുണ്ടായത്. മോശം കാലാവസ്ഥയായിരുന്നു അപകട കാരണം.
ആകെ 22 പേരാണ് ട്രക്കിങ് സംഘത്തിലുണ്ടായിരുന്നത്. കര്‍ണാടകയില്‍ നിന്ന് പതിനെട്ട് ട്രക്കര്‍മാരും മൂന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ഒരാളും മൂന്ന് പ്രാദേശിക ഗൈഡുമാരും ഇതിൽ ഉൾപ്പെടുന്നു. മരിച്ച സിന്ധു സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകരന്‍ എസ്ബിഐയില്‍ സീനിയര്‍ മാനേജരായിരുന്നു.
Read Also: കൊച്ചിയിലെ ലേഡീസ് ഹോസ്റ്റലിൽ ഒളിക്യാമറ; പരാതി നൽകിയിട്ടും കേസ് എടുക്കുന്നില്ലെന്ന് ആരോപണം
Read Also: പോക്കറ്റിലിരുന്ന സ്മാര്‍ട്ട്ഫോൺ പൊട്ടിത്തെറിച്ച് അപകടം; യുവാവിന് പൊള്ളലേറ്റു