ബംഗളുരുവിലെ നിശാ പാർട്ടി ലഹരി മരുന്ന് കേസിൽ തെലുങ്കു നടി ഹേമ അറസ്റ്റിൽ. മൂത്ര സാംപിൾ പരിശോധനയിൽ നടി ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി സ്ഥിരീകരിച്ചതിനു പിന്നാലെ നദിയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ്. ഇലക്ട്രോണിക് സിറ്റിയിലെ ജി.ആർ ഫാംഹൗസിൽ മേയ് 19നു നടന്ന റെയ്ഡിലാണ് മയക്കുമരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ പിടികൂടിയത്. ‘സൺസെറ്റ് ടു സൺറൈസ് വിക്ടറി’ എന്ന പേരിൽ നടന്ന പാർട്ടിയിൽ തെലുങ്ക് താരങ്ങൾ, ഐ.ടി ജീവനക്കാർ ഉൾപ്പെടെ നൂറോളം പ്രമുഖരാണു പങ്കെടുത്തിരുന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നാർകോട്ടിക്‌സ് വിഭാഗവും പൊലീസും സ്ഥലത്തെത്തി റൈഡ് നടത്തിയത്. നിരവധി പ്രമുഖരാണ് റെയ്‌ഡിൽ കുടുങ്ങിയത്.