ദേവികുളം: ഓടുന്ന കാറിൽ അപകടകരമായ രീതിയിൽ വാഹനമോടിച്ച് അഭ്യാസപ്രകടനം കാഴ്‌ചവച്ച സംഭവത്തിൽ കാറുടമയോട് ഹാജരാകാൻ ദേവികുളം സബ് ആർ.ടി.ഒ നിർദേശം നൽകി. തിങ്കളാഴ്ച ദേവികുളം ആർ.ടി.ഒ ഓഫീസിൽ ഹാജരാകാനാണ് നിർദേശം.
മാരുതി സെൻ കാറിൽ ഒരു പെൺകുട്ടിയും യുവാവും ചേർന്നായിരുന്നു അഭ്യാസ പ്രകടനം. തിരക്കേറിയ പാതയിൽ ഇടം വലം വെട്ടിച്ച് അത്യന്തം അപകടകരമായ രീതിയിലായിരുന്നു ഡ്രൈവിങ്. സോഷ്യൽമീഡിയയിൽ പ്രചരിച്ചതിന് പിന്നാലെയാണ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ ലോക്കാട് ഗ്യാപ്പ് ഭാഗത്ത് ആയിരുന്നു സംഭവം. ഓടുന്ന കാറിന്റെ ഡോറിൽ കയറിയിരുന്ന് ആയിരുന്നു ഒരു യുവതിയുടെയും യുവാവിന്റെയും അഭ്യാസം.