web analytics

തുലാഭാരവും അഞ്ചു പറയും വഴിപാട്; വോട്ടെണ്ണലിന് തലേന്ന് ഏറ്റുമാനൂരപ്പനെ തൊഴുത് സുരേഷ്‌ഗോപി, മാധ്യമങ്ങളോട് മൗനം

കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വരാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ഏറ്റുമാനൂർ ക്ഷേത്രത്തിലെത്തി നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്‌ഗോപി. രാവിലെ ആറ് മണിയോടെ കുടുംബത്തോടൊപ്പമാണ് സുരേഷ്‌ഗോപി ക്ഷേത്രത്തിലെത്തിയത്. ദർശനത്തിനു ശേഷം തുലാഭാരവും അഞ്ചു പറയും അദ്ദേഹം സമർപ്പിച്ചു. അതേസമയം മാധ്യമങ്ങളോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

ഭാര്യ രാധികയും മകൻ ഗോകുലും മറ്റ് ബന്ധുക്കളും സുരേഷ്‌ഗോപിക്കൊപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപിയുടെ നിർദേശത്തെ തുടർന്ന് ക്ഷേത്രത്തിനുള്ളിലെ ചടങ്ങുകളുടെ ചിത്രങ്ങൾ പകർത്തുന്നത് ദേവസ്വവും പൊലീസും വിലക്കി. ഏറ്റുമാനൂർ നഗരസഭ കൗൺസിലർ ഉഷ സുരേഷ് അഞ്ച് വർഷങ്ങൾക്കു മുൻപ് നേർന്ന വഴിപാട് സമർപ്പിക്കാനാണ് അദ്ദേഹം എത്തിയതെന്നാണ് വിവരം.

കഴിഞ്ഞ വെള്ളിയാഴ്ച മുതൽ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന പ്രചാരണം ഉണ്ടായിരുന്നു. ഇന്ന് രാവിലെ സുരേഷ് ഗോപി ക്ഷേത്രത്തിൽ എത്തുമെന്ന് മുൻകൂട്ടി അറിഞ്ഞ മാധ്യമ പ്രവർത്തകർ രാവിലെ മുതൽ ക്ഷേത്രപരിസരത്ത് എത്തിയിരുന്നു. എന്നാൽ ക്ഷേത്രത്തിൽ എത്തിയതു മുതൽ തിരിച്ചു പോകുന്നത് വരെ മാധ്യമങ്ങളോട് അദ്ദേഹം സംസാരിച്ചില്ല. പ്രതികരണത്തിനായി മൈക്ക് നീട്ടിയ മാധ്യമങ്ങൾക്ക് മുന്നിൽ തൊഴുത് ചിരിച്ചു കൊണ്ട് ഒഴിഞ്ഞു മാറുകയാണ് സുരേഷ്‌ഗോപി ചെയ്തത്.

 

Read Also: വ്യാജ വാർത്ത ഷെയർ ചെയ്യാൻ തിടുക്കം വേണ്ട, ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി; തെരഞ്ഞെടുപ്പ് ഫലത്തിനു മുന്നോടിയായി അഡ്മിന്‍മാര്‍ക്ക് മുന്നറിയിപ്പ്

Read Also: പത്ത് വയസുള്ള പെൺകുട്ടികളോട് ലൈംഗികാതിക്രമം; റിമാൻഡിൽ കഴിയുന്ന 51 കാരനെതിരെ വീണ്ടും പോക്സോ കേസ്

Read Also: ലിറ്ററിന് രണ്ടുരൂപയുടെ വർധന; പാൽ വില കൂട്ടി അമുൽ

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

പൂഞ്ഞാറിൽ ‘20,000 ലീഡ്’ അവകാശവുമായി പി.സി. ജോര്‍ജ്; കടുത്ത ത്രികോണ പോരാട്ടം ചൂടുപിടിക്കുന്നു

പൂഞ്ഞാറിൽ ‘20,000 ലീഡ്’ അവകാശവുമായി പി.സി. ജോര്‍ജ്; കടുത്ത ത്രികോണ പോരാട്ടം...

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി നഗരം

പത്തിലേറെ കുത്തുകൾ, അരുംകൊല; അവിഹിതബന്ധം ചോദിക്കാനെത്തിയവർക്ക് ദാരുണാന്ത്യം! 16-കാരന്റെ ക്രൂരതയിൽ ഞെട്ടി...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ

ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ ഷാർജ: യുഎഇയിലെ ഷാർജയിൽ ജോലിസ്ഥലത്തെ...

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം

പരാജയം, അഭിമാനക്ഷതം, അപകടഭീതി; ഇന്നത്തെ നക്ഷത്രഫലം മേടം: ദിവസത്തിന്റെ തുടക്കത്തിൽ കാര്യവിജയം, അംഗീകാരം,...

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ

മന്ത്രിയും ട്രാൻസ്ജെൻഡറും തമ്മിലുള്ള ബെഡ്‌റൂം വീഡിയോ പുറത്ത്: നർഹരി സിർവാൾ സമ്മർദ്ദത്തിൽ മുംബൈ:...

Related Articles

Popular Categories

spot_imgspot_img