സ്കൂൾ പ്രവേശനോത്സവത്തിന് കുട്ടികളെ വരവേൽക്കാൻ റോബോട്ടിക് ആനയും നായയും എത്തുന്നു. കാലടി ശ്രീ ശാരദാ വിദ്യാലയത്തിലാണ് വ്യത്യസ്തമായമായ സ്കൂൾ തുറക്കൽ അരങ്ങേറുന്നത്.
ഇപ്പിയും ചിപ്പിയും എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞുങ്ങളുടെ പ്രീയ കഥാപാത്രങ്ങളാണ് അവരെ പുതിയ അധ്യയന വർഷത്തിലേക്ക് ആനയിക്കുന്നത്. കുട്ടികൾക്കൊപ്പം ആടിയും പാടിയും ഇവർ സ്കൂൾ പ്രവേശനോത്സവം ആഘോഷമാക്കും. ആധുനിക സാങ്കേതിക വിദ്യകളെ കുഞ്ഞുങ്ങൾക്ക് പരിചയപ്പെടുത്താനുള്ള അവസരം കൂടിയായി സ്കൂൾ പ്രവേശനോത്സവത്തെ മാറ്റുകകയാണ്.