web analytics

സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ്; ഒദ്യോഗിക ഇ മെയിൽ വഴി തട്ടിയെടുത്തത് 7 കോടി; മുൻ മാനേജർ അറസ്റ്റിൽ

കൊച്ചി: സപ്ലൈകോയുടെ കൊച്ചിയിലെ ഹെഡ് ഓഫീസിൽ കഴിഞ്ഞ മെയ് 17 ന് ഒരു ഉത്തരേന്ത്യക്കാരൻ എത്തി.ചോളം വാങ്ങിയതിൽ തന്റെ കമ്പനിക്ക് 4.15 കോടി രൂപ ലഭിക്കാനുണ്ടെന്നാണ് അയാൾ പറഞ്ഞത്. എന്നാൽ എന്താണ് സംഭവമെന്ന് മനസിലാകാതെ നിന്ന അധികൃതർക്ക് ഔദ്യോഗിക ലെറ്റർപാടിലുള്ള പർച്ചേസ് ഓർഡർ, സപ്ലൈകോയുടെ ഔദ്യോഗിക ഇ മെയിൽ സന്ദേശം, ഇൻവോയ്‌സ്‌ ചെയ്ത സപ്ലൈകോ ജിഎസ്ടി നമ്പർ എന്നിവയടക്കം തെളിവായി നൽകിയപ്പോൾ അധികൃതർ ഞെട്ടി.

പിന്നീട് നടന്ന അന്വേഷണത്തിലാണ് സപ്ലൈകോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ തട്ടിപ്പ് പുറത്തുവന്നത്. സപ്ലൈകോയുടെ ഹെഡ് ഓഫീസില്‍ അസിസ്റ്റന്റ് മാനേജരായിരുന്ന വ്യക്തി തന്നെയാണ് ഏഴുകോടി രൂപയുടെ തട്ടിപ്പ് നടത്തിയത്. സപ്ലൈകോയുടെ പരാതിയെ തുടര്‍ന്ന് എളംകുളം മെട്രോ സ്റ്റേഷനു സമീപമുള്ള ഈസ് ലാന്‍ഡ് എന്‍ക്ലേവ് ഫ്‌ലാറ്റില്‍ താമസിക്കുന്ന സതീഷ് ചന്ദ്രനെ (67) വ്യാഴാഴ്ച രാത്രി കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റ് വെള്ളിയാഴ്ച രേഖപ്പെടുത്തി.

ഹ്യൂമന്‍ റിസോഴ്സ് വിഭാഗം അസിസ്റ്റന്റ് മാനേജരായി വിരമിച്ച സതീഷ് ചന്ദ്രന്‍ സപ്ലൈകോയുടെ ഔദ്യോഗിക മെയില്‍ ഉപയോഗിച്ചതുപോലും അധികൃതര്‍ അറിഞ്ഞിരുന്നില്ല. സപ്ലൈകോയുടെ വ്യാജ ലെറ്റര്‍പാഡും അതില്‍ വ്യാജ സീലും പതിച്ച് പര്‍ച്ചേസ് ഓര്‍ഡര്‍ ഉണ്ടാക്കി ഔദ്യോഗിക മെയിലില്‍ ആണ് അയച്ചത്. മുംബൈയിലെ ജീവ ലൈഫ് സ്‌റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡ്, എസ്.എസ്. എമ്പയര്‍, രാജസ്ഥാനിലെ പട്ടോഡിയ ബ്രദേഴ്സ് എന്നീ കമ്പനികള്‍ക്കാണ് സതീഷ് ചന്ദ്രന്‍ വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കിയത്.

ഈ കമ്പനികളില്‍നിന്ന് ഇറക്കുമതി ചെയ്ത ചോളം മറിച്ചുവിറ്റാണ് ഏഴുകോടിയുടെ തട്ടിപ്പ് നടത്തിയത്. ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ പ്രൊപ്പറേറ്റര്‍ എന്ന നിലയില്‍ സതീഷ് ചന്ദ്രന്‍ ബാങ്ക് അക്കൗണ്ട് തുറക്കുകയും ഇതിലൂടെ മൂന്നുകോടിയോളം രൂപ കമ്പനികള്‍ക്ക് നല്‍കുകയും ചെയ്തു. ഇതൊന്നും സപ്ലൈകോ അധികൃതര്‍ അറിഞ്ഞില്ല. ബാക്കി തുക കിട്ടാതായതോടെയാണ് കമ്പനി പ്രതിനിധികള്‍ സപ്ലൈകോയുടെ ഹെഡ് ഓഫീസില്‍ എത്തിയത്.

എറണാകുളം സൗത്ത്, സെന്‍ട്രല്‍, മാന്നാര്‍, ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനുകളില്‍ സതീഷ് ചന്ദ്രന്റെ പേരില്‍ വഞ്ചനക്കുറ്റത്തിന് കേസുണ്ടെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. ജോലിതട്ടിപ്പ് ഉള്‍പ്പെടെയുള്ള കേസുകളാണ് ഇയാളുടെ പേരിലുള്ളത്. സപ്ലൈകോ രണ്ട് വര്‍ഷമായി ഉപയോഗിക്കാത്ത ഇ-മെയില്‍ ഐ.ഡിയാണ് ഇയാള്‍ തട്ടിപ്പിന് ഉപയോഗിച്ചതെന്നും സൂചനയുണ്ട്. വെള്ളിയാഴ്ച വൈകീട്ട് റിമാന്‍ഡിലായ സതീഷ്ചന്ദ്രനെ ഹൃദ്രോഗിയായതിനാല്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു.

 

 

Read Also:രാജ്യത്ത് പാചക വാതക വില കുറഞ്ഞു; പുതിയ നിരക്ക് ഇങ്ങനെ

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത് എഐ ദൃശ്യങ്ങളെന്നും വിശദീകരണം

അതിജീവിതയെ അധിക്ഷേപിച്ച കേസ്: ‘സ്ത്രീത്വ അപമാന’ പരാതി വ്യാജമെന്ന് ദീപ; ഉപയോഗിച്ചത്...

Other news

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി

തോക്കിൻ മുനയിൽ നിർത്തി നഗ്നയാക്കി വീഡിയോ പകർത്തി; പരാതിയുമായി ബിസിനസുകാരി മുംബൈ: മീറ്റിങ്ങിനെന്ന...

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ കോയമ്പത്തൂർ:...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ…

ഹോട്ടൽ സാമ്പാറിൽ മുങ്ങിത്തപ്പിയാലും മുരിങ്ങക്കായ കിട്ടില്ലാ… കൊച്ചി: മുരിങ്ങക്കായ ഇല്ലാത്ത സാമ്പാറിനെപ്പറ്റി ചിന്തിക്കാനുപോലും...

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ

ആത്മീയ ചികിത്സയുടെ മറവിൽ കോടികളുടെ തട്ടിപ്പ്: 3 പേർ അറസ്റ്റിൽ  കുറ്റ്യാടി: ആത്മീയ...

Related Articles

Popular Categories

spot_imgspot_img