കോഴിക്കോട്: ഹോട്ടലിന്റെ മാലിന്യ ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങിയ രണ്ട് പേർ വിഷവാതകം ശ്വസിച്ച് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കോവൂർ ഇരിങ്ങാടൻ പള്ളിയിൽ ആണ് സംഭവം. ചേവായൂർ പൊലീസാണ് കേസെടുത്തത്. സംഭവത്തിൽ കെട്ടിടം ഉടമയുടേയും ഹോട്ടൽ ഉടമയുടേയും മൊഴി പൊലീസ് രേഖപ്പെടുത്തും. ഇന്നലെ വൈകിട്ട് 4.30ന് അമ്മാസ് ദാബ എന്ന ഹോട്ടലിലായിരുന്നു സംഭവം.
കിനാലൂർ സ്വദേശി അശോകൻ, കൂട്ടാലിട സ്വദേശി റിനീഷ് എന്നിവരാണ് മരിച്ചത്. പത്തടിയോളം താഴ്ചയുള്ള ടാങ്കിലാണ് ഇവർ ഇറങ്ങിയത്.
ആദ്യം ഇറങ്ങിയ ആൾ ബോധംകെട്ട് വീണതോടെ രണ്ടാമത്തെ ആളും ഇറങ്ങുകയായിരുന്നു. എന്നാൽ ഇദ്ദേഹവും ബോധം കെട്ടുവീണു. തുടർന്ന് വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേന എത്തി ഇവരെ പുറത്തെത്തിച്ചു. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Read Also:ആളാകാൻ പോലീസിനോട് ആവശ്യപ്പെട്ടത് ഗേൾ ഫ്രണ്ടിനെ; സിംഗിൾ സിഗ്നലായപ്പോൾ പോലീസ് വക മറുട്രോൾ