പോലീസിനോട് പലതരത്തിലുള്ള അഭ്യർത്ഥനകൾ നടത്താറുണ്ട്. എന്നാൽ ഇത് അല്പം കടന്നുപോയി. തനിക്കൊരു ഗേൾഫ്രണ്ടിനെ ഒപ്പിച്ചു തരാമോ എന്നായിരുന്നു യുവാവ്പോലീസിനോട് ചോദിച്ചത്. സമൂഹമാധ്യമമായ എക്സിലുടെ ആയിരുന്നു യുവാവിന്റെ ചോദ്യം. ശിവം ഭരദ്വാജ് എന്ന യുവാവ് ഡൽഹി പോലീസിനോടാണ് ഈ വിചിത്രമായ അഭ്യർത്ഥന നടത്തിയത്. ഡൽഹി പോലീസ് കഴിഞ്ഞദിവസം ട്വിറ്ററിൽ പുകയില വിരുദ്ധ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഇതിന് താഴെ വന്ന കമന്റിലാണ് യുവാവ് അഭ്യർത്ഥനയുമായി എത്തിയത്. ഒട്ടും വൈകാതെ കിടിലൻ മറുപടിയുമായി പോലീസ് രംഗത്തെത്തി.
യുവാവിന്റെ ചോദ്യം ഇങ്ങനെ
എനിക്ക് ഒരു കാമുകിയെ വേണം. പുതിയ കണ്ടെത്താൻ നിങ്ങളെന്നെ സഹായിക്കണം. എനിക്ക് എപ്പോഴാണ് നിങ്ങളിൽ നിന്നും തിരികെ സിഗ്നൽ ലഭിക്കുന്നത്??
പോലീസിന്റെ മറുപടി ഇങ്ങനെ.
സർ യഥാർത്ഥത്തിൽ നിങ്ങളുടെ കാമുകിയെ കാണാതായിട്ടുണ്ടെങ്കിൽ ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും. നിങ്ങൾക്ക് പച്ച സിഗ്നൽ തന്നെ കിട്ടട്ടെ. ചുവപ്പ് ആകാതിരിക്കട്ടെ.
രസകരമായ കാര്യം എന്തെന്ന് വെച്ച് എന്നാൽ യുവാവ് ‘സിംഗിൾ’ എന്ന വാക്ക് തെറ്റായി കുറിച്ച് ‘സിഗ്നൽ’ എന്നാണ് എഴുതിയിരുന്നത്. ഇതിനെ ട്രോളിയായിരുന്നു പോലീസിന്റെ മറുപടി. യുവാവിന്റെ അഭ്യർത്ഥനയും പോലീസിന്റെ മറുപടിയും സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
Read also: മകന് ഭക്ഷ്യവിഷബാധയേറ്റെന്ന് ആരോപണം: ആലപ്പുഴയിൽ കുഴിമന്തി കട അടച്ചുതകർത്ത് പോലീസുകാരൻ: അറസ്റ്റിൽ