web analytics

അഡൽട്ട് വെബ് സീരീസുകളിലെ നായിക ദിയ ഗൗഡയുടെ ഭർത്താവിൻ്റേയും മകൻ്റേയും മരണം; നാലു വയസുകാരനെ കൊലപ്പെടുത്തിയ ശേഷം ഷെരീഫ് ആത്മഹത്യ ചെയ്തതാണെന്ന നിഗമനത്തിൽ പോലീസ്

വരാപ്പുഴ: വരാപ്പുഴയിൽ മകനെ കൊലപ്പെടുത്തി പിതാവ് ജീവനൊടുക്കിയ സംഭവത്തിന് കൂടുതൽ വിവരങ്ങൾ പുറത്ത്. യൂട്യൂബറും അഡൽട്ട് വെബ് സീരീസുകളിൽ നായികയുമായ ദിയ ഗൗഡ എന്ന ഖദീജയുടെ ഭർത്താവ് ഷെരീഫും നാല് വയസ്സുള്ള മകൻ അൽ ഷിഫാഫിനെയുമാണ് കഴിഞ്ഞ ദിവസം മണ്ണുംതുരുത്തിലെ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യക്ക് പിന്നിൽ കുടുംബപ്രശ്‌നങ്ങളെന്ന് പോലീസ് പറയുന്നു.

യൂട്യൂബറും വെബ് സീരിസ് നടിയും നിരവധി ഫോളോവേഴ്‌സുള്ള സാമൂഹികമാധ്യമ താരവുമായ ദിയ ഗൗഡ എന്ന പേരില്‍ അറിയപ്പെടുന്ന ഖദീജയാണ് മരിച്ച ഷെരീഫിന്റെ ഭാര്യ. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു.ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ഷെരീഫിനെയും മകന്‍ അല്‍ ഷിഫാഫിനെയും വീടിന്റെ രണ്ടാം നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിനുമുമ്പ് താനും മകനും ആത്മഹത്യ ചെയ്യാന്‍ പോവുകയാണെന്ന് ഭാര്യ ഖദീജയെ ഷെരീഫ് അറിയിച്ചിരുന്നതായി പോലീസിനു വിവരം കിട്ടിയിട്ടുണ്ട്. ഇതു വിശ്വസിപ്പിക്കുന്നതിനായി മരിക്കുന്നതിന് മുമ്പുള്ള ചിത്രങ്ങളും ഖദീജയ്ക്ക് അയച്ചുനല്‍കിയതിന്റെ തെളിവും പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഷെരീഫ് ആത്മഹത്യചെയ്യുമെന്ന് പറഞ്ഞ് വിളിച്ച വിവരം ഭാര്യ ഖദീജയെയും മണ്ണുംതുരുത്തിലെ അയല്‍വാസിയുടെ ഫോണിലും വിളിച്ചു പറഞ്ഞിരുന്നു. അവിടേക്ക് ചെല്ലണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, അയല്‍വാസിയും പോലീസും വിവരം അറിഞ്ഞെത്തിയപ്പോഴേക്കും ഷെരീഫും മകനും മരിച്ചിരുന്നു.
മൂന്നാഴ്ച മുമ്പാണ് ഷെരീഫും നാലു വയസുകാരന്‍ മകനും വരാപ്പുഴ മണ്ണുംതുരത്തിലുളള വാടകവീട്ടില്‍ താമസമാക്കിയത്. എന്നാല്‍, ഖദീജ ഇവരുടെ ഒപ്പമുണ്ടായിരുന്നില്ല. ആലുവയിലെ ഫ്‌ളാറ്റിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഖദീജയുടെ സുഹൃത്തിന്റെ ഫോണില്‍നിന്നും മണ്ണുംതുരുത്തിലുള്ള ഒരാളുടെ ഫോണിലേക്ക് ഈ ചിത്രങ്ങള്‍ അയച്ചിരുന്നു. ഇങ്ങനെയാണ് പോലീസിന് വിവരം കിട്ടിയത്. മലപ്പുറം വാളാഞ്ചേരി സ്വദേശിയായ ഷെരീഫ് ആറ് വര്‍ഷം മുമ്പാണ് ഖദീജയെ വിവാഹം കഴിച്ചത്. ഷെരീഫിന്റെയും മകന്റെയും മൃതദേഹം ഏറ്റുവാങ്ങാന്‍ ഖദീജ എത്തിയിരുന്നില്ലെന്ന് പോലീസ് പറഞ്ഞു. വളാഞ്ചേരിയില്‍നിന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹങ്ങള്‍ കൊണ്ടുപോയത്. ഖദീജ ചാവക്കാട് സ്വദേശിനിയാണ്.

 

Read Also: വാട്സാപ്പിൽ പുതിയ അപ്ഡേറ്റ് എത്തി: കമ്മ്യൂണിറ്റി അഡ്മിനുകൾക്ക് റിമൈൻഡറുകൾ ക്രമീകരിക്കാൻ അവസരം; ഇനി ഒരു ഇവന്റും മിസ്സാവില്ല

spot_imgspot_img
spot_imgspot_img

Latest news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

Other news

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം

ആല്‍മണ്ട് കിറ്റ് കഫ് സിറപ്പിന് തമിഴ്നാട്ടില്‍ സമ്പൂര്‍ണ നിരോധനം ചെന്നൈ: ആല്‍മണ്ട് കിറ്റ്...

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി “പരേതൻ”

മൂന്നു ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് പഞ്ചായത്ത്, ജീവനോടെ ഹാജരായി "പരേതൻ" പത്തനംതിട്ട:...

Related Articles

Popular Categories

spot_imgspot_img