web analytics

കനത്ത മഴ; വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു: കൂറ്റൻ കല്ലുകൾ വഴിയിലേക്ക് പതിച്ചു; അപകടം ഒഴിവായത് പുലർച്ചെയായതിനാൽ

രണ്ടു ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ വര്‍ക്കല പാപനാശം ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തെ കുന്നിടിഞ്ഞു താണു. കുന്നിന്റെ ഒരു ഭാഗം ഇടിഞ്ഞ് വലിയ കല്ലുകള്‍ വഴിയിലേക്ക് പതിച്ചു. സംഭവ പുലര്‍ച്ചെ ആയതിനാലാണ് ആളപായം ഒഴിവായത്. സാധാരണ ദിവസങ്ങളില്‍ രാവിലെ 5.30 മണി മുതല്‍ ഈ ഭാഗത്ത് ബലി തര്‍പ്പണം നടത്തുന്നതിന് ഭക്തര്‍ എത്തുന്നതാണ്.  ബലി മണ്ഡപത്തിന്റെ പിന്‍ഭാഗത്തും മുന്നിലുമായാണ് കുന്ന് ഇടിഞ്ഞു വീണത്. ബലി മണ്ഡപത്തിന്റെ സമീപത്ത് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍മ്മിക്കുന്ന ടോയ്ലെറ്റ് ബ്ലോക്കിന്റെ മുന്‍ഭാഗം നിരപ്പാക്കുന്നതിനായി ഒരു മാസം മുന്‍പ് കുന്നിടിച്ച് മണ്ണ് എടുത്തിരുന്നു. നഗരസഭയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ ഭാഗം കോണ്‍ക്രീറ്റ് ചുവരുകള്‍ കെട്ടി സംരക്ഷിക്കാം എന്നുള്ള തീരുമാനം എടുത്തിരുന്നു. ഇതിനോട് ചേര്‍ന്നുള്ള ഭാഗമാണ് ഇടിഞ്ഞു വീണത്. പാപനാശം കുന്നുകളുടെ ഉള്‍ഭാഗം വളരെ ദുർബലമായതിനാൽ പ്രദേശത്തെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുന്നുകളെ സാരമായി ബാധിക്കും. എല്ലാ മഴക്കാലത്തും ഇതുപോലെ കുന്നുകള്‍ ഇടിയാറുണ്ട്.

Read also: ദില്ലി-വാരണാസി ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; വിമാനം ഐസൊലേഷൻ ബേയിലേക്കുമാറ്റി യാത്രക്കാരെ പുറത്തിറക്കി പരിശോധന

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

മുഖത്തെ കുരുവിൽ നിന്ന് പുറത്തെടുത്തത് ജീവനുള്ള പുഴുക്കളെ; ആലപ്പുഴയിൽ 66കാരിക്ക് സംഭവിച്ചത് ഞെട്ടിക്കുന്നത്

ആലപ്പുഴ: നിസ്സാരമെന്നു കരുതി തള്ളിക്കളയുന്ന മുഖത്തെ ചെറിയ കുരുക്കൾ പോലും വൻ...

എംഎൽഎയെ ലക്ഷ്യമിട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് ശ്രമം; സൈബർ പൊലീസിന്റെ അന്വേഷണം

എംഎൽഎയെ ലക്ഷ്യമിട്ട് ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ് ശ്രമം; സൈബർ പൊലീസിന്റെ അന്വേഷണം പാലക്കാട്:...

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ് പിടിയിൽ

16കാരനെ തല്ലിക്കൊന്ന് രക്തം കുടിച്ചു; മാംസം മുറിച്ചെടുത്ത് ഭക്ഷിച്ചു; നരഭോജിയായ യുവാവ്...

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’

വാക്കുകൾക്ക് അപ്പുറം പെൺകരുത്തിന്റെ താളം; കോവളത്ത് വിസ്മയമായി ‘ഗോസിപ്പ്’ സ്ത്രീസൗഹൃദത്തിന്റെ ശക്തിയും പെൺകരുത്തിന്റെ...

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ ഇറാനുനേരെയുള്ള ആക്രമണം...

സ്വർണം വൻ ഡിസ്‌കൗണ്ടിൽ

സ്വർണം വൻ ഡിസ്‌കൗണ്ടിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശക്തമാകുന്നതിനിടെ ദുബായിൽ സ്വർണം വൻ ഡിസ്‌കൗണ്ടിൽ...

Related Articles

Popular Categories

spot_imgspot_img