web analytics

ആകാശത്ത് പറക്കുന്ന ജെല്ലി ഫിഷ്;300 കിലോമീറ്റർ നീളം; അമ്പരന്ന് ശാസ്ത്രലോകം

ആഫ്രിക്കയിലെ മാലിയിൽ ആകാശത്ത് രൂപപ്പെട്ട ജെല്ലിഫിഷിന്റെ ആകൃതിയിൽ ഒരു ഘടന ആണ് ഇപ്പോൾ ചർച്ച ചെയ്യുന്നത്. 2018ൽ സുവോമി നാഷനൽ പോളർ ഓർബിറ്റിങ് പാർട്‌നർഷിപ് എന്ന ഉപഗ്രഹം എടുത്ത ചിത്രത്തിൽ ആകാശത്ത് ജെല്ലിഫിഷും അതിന്റെ
ടെന്റക്കിൾ പോലെ മേഘവും കാണാൻ സാധിക്കും.

മാലി എന്ന രാജ്യത്തിനു മുകളിലൂടെ ജെല്ലി ഫിഷ് പറന്നുപോകുന്നതാണു ചിത്രത്തിലുള്ളത്.
300 കിലോമീറ്റർ നീളമുള്ള ജെല്ലിഫിഷ് മേഘത്തിന്റെ ശിരോഭാഗം മാലിയിലെ മോപ്റ്റി എന്ന നഗരത്തിനു മുകളിൽ വരുന്നനിലയിലാണ് ഘടന. ജെല്ലിഫിഷിന്റെ ടെന്റക്കിളിനെ അനുസ്മരിപ്പിക്കുന്ന മറ്റു ഘടനകൾ ബുർക്കിന ഫാസോ വരെ നീളുന്നു.

ഔട്ട്ഫ്‌ളോ ബൗണ്ടറി എന്ന അന്തരീക്ഷ പ്രതിഭാസമാണ് ഇതിനു പിന്നിലെന്നാണ് ഗവേഷകർ പറയുന്നത്. ഇടിമിന്നലുണ്ടാക്കുന്ന മേഘങ്ങളുമായി ബന്ധപ്പെട്ട് കണ്ടുവരുന്ന ഒരു പ്രതിഭാസമാണ് ഇത്. ഷോക്ക് വേവ് പോലെ വളരെ വേഗത്തിൽ വായു മേഘങ്ങളിൽ നിന്നു പുറത്തേക്കു പോകുന്നതാണ് ഇതിനു വഴിവയ്ക്കുന്നത്. ഗസ്റ്റ് ഫ്രന്റ് എന്നും ഈ പ്രതിഭാസം അറിയപ്പെടുന്നു. മേഘങ്ങളിൽ നിന്നുള്ള തണുത്ത വായു ഉപരിതലത്തിലേക്ക് വരുമ്പോഴാണ് ഇതു സാധാരണ സംഭവിക്കുന്നത്.

ഡൗൺഡ്രാഫ്റ്റ് എന്നറിയപ്പെടുന്ന ഈ പ്രതിഭാസമുണ്ടാകുമ്പോൾ ചൂടുള്ള വായു മുകളിലേക്കും നീങ്ങുന്നു.  ഷെൽഫ് ക്ലൗഡ് അഥവാ റോൾ ക്ലൗഡ് എന്നുവിളിക്കുന്ന ഡിസ്‌ക് ആകൃതിയുള്ള മേഘങ്ങളാണ് ഇതുമൂലം ഉണ്ടാകുന്നത്. മാലിയിലും സംഭവിച്ചത് ഇതു തന്നെ. എന്നാൽ ഏതോ അന്തരീക്ഷ പ്രതിഭാസം കാരണം ഡിസ്‌ക് ഘടന അലങ്കോലമായതാണ് ജെല്ലിഫിഷിന്റെ രൂപത്തിൽ മേഘമുണ്ടാകാൻ കാരണം.
spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ്

ഇന്ത്യ–ന്യൂസിലൻഡ് ടി20: വിദ്യാർത്ഥികൾക്ക് 250 രൂപ ടിക്കറ്റ്; കെസിഎയുടെ പ്രത്യേക ഇളവ് തിരുവനന്തപുരം:...

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം; ക്രൂരതയ്ക്ക് പിന്നിൽ ഭർത്താവും സുഹൃത്തും; സംഭവിച്ചത് ഇങ്ങനെ:

വാടകമുറിയിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ബെംഗളൂരു ∙ രാജരാജേശ്വരി...

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു; സംഭവം സൂറത്തിൽ; വൻ പ്രതിഷേധം

ഉദ്ഘാടനം നടക്കുന്നതിന് മുൻപേ തന്നെ നിർമാണത്തിലിരുന്ന ജലസംഭരണി തകർന്നുവീണു സൂറത്ത് ∙ ഗുജറാത്തിലെ...

Related Articles

Popular Categories

spot_imgspot_img