ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റെമാൽ ചുഴലിക്കാറ്റ് ഇന്ന് കരതൊടാനിരിക്കെ ജാഗ്രത തുടരുന്നു. അടുത്ത 21 മണിക്കൂറില്‍ കൊല്‍ക്കത്ത വിമാനത്താവളത്തിലെ എല്ലാ വിമാന സര്‍വ്വീസുകളും റദ്ദാക്കും. ചുഴലിക്കാറ്റ് ഭീഷണി തുടരുന്നതിനാൽ 394 വിമാനങ്ങളാണ് റദ്ദാക്കിയത്. ഓഹരി ഉടമകളുമായി കൂടിയാലോചിച്ച ശേഷമാണ് തീരുമാനം. റദ്ദാക്കപ്പെട്ടവയിൽ 38 വിമാനങ്ങൾ അന്താരാഷ്ട്ര വിമാനങ്ങളും ഉൾപ്പെടുന്നുണ്ട്. വിമാനങ്ങൾ റദ്ദാക്കുന്നതോടെ 63,000 യാത്രക്കാരെ ബാധിക്കും.
ചുഴലിക്കാറ്റ് ബംഗാൾ – ബംഗ്ലാദേശ് തീരത്ത് 70 മുതൽ 80 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഞായറാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന നിയന്ത്രണം തിങ്കളാഴ്ച്ച രാവിലെ 9 വരെ നീളും. കൊല്‍ക്കത്തയില്‍ മെയ് 26, 27 തിയ്യതികളില്‍ കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ രൂപപ്പെട്ട റെമാല്‍ ചുഴലിക്കാറ്റ് ഇന്ന് ബംഗ്‌ളാദേശില്‍ തീരം തൊടും. കടല്‍ക്ഷോഭത്തിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് പ്രത്യേക ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് വിലക്കുണ്ട്.
Read More: കെ.എസ്.യു സംസ്ഥാന ക്യാമ്പിൽ കൂട്ടയടി; അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ച് കെപിസിസി