web analytics

ഡ്രൈവിംഗ് ടെസ്റ്റ് ഇനി സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നടത്താം; ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം

ഡ്രൈവിംഗ് ടെസ്റ്റ് ഇനി സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നടത്താം; ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. ടെസ്റ്റിനായി ആർ.ടി.ഒകളെ മാത്രം ആശ്രയിക്കുന്ന നിലവിലെ രീതിഇനി മാറും. ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന വ്യക്തികൾക്ക് ടെസ്റ്റ് നടപടിക്രമങ്ങൾക്കായി അംഗീകൃത- സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. ഈ കേന്ദ്രങ്ങൾക്ക് ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനുമുള്ള അനുമതിയുണ്ടാകും. 2024 ജൂൺ ഒന്നിന് പുതിയ നിയമം നിലവിൽ വരും. അതേസമയം, ആവശ്യമായ രേഖകൾ സമർപ്പിക്കാനും ഡ്രൈവിങ് അഭിരുചി പ്രകടിപ്പിക്കാനും അപേക്ഷകർ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസിൽ എത്തണം. .

പുതിയ നിയമ മാറ്റങ്ങൾ:

സ്വകാര്യ ഡ്രെവിങ് സ്‌കൂൾ കേന്ദ്രങ്ങളിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് കുറഞ്ഞത് ഒരു ഏക്കറും ഹെവി മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് രണ്ട് ഏക്കർ സ്ഥലവും ഉണ്ടായിരിക്കണം.അനുയോജ്യമായ പരിശോധനാ സൗകര്യങ്ങൾ സ്‌കൂളുകൾ ലഭ്യമാക്കണം.

ഹെവി മോട്ടോർ വാഹനങ്ങൾക്ക് എട്ട് മണിക്കൂർ തിയറിയും 31 മണിക്കൂർ പ്രായോഗിക പരിശീലനവും ഉൾപ്പെടെ ആറ് ആഴ്ചയിൽ 38 മണിക്കൂർ ക്‌ളാസും നൽകണം. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് എട്ട് മണിക്കൂർ തിയറിയും 21 മണിക്കൂർ പ്രായോഗിക പരിശീലനവും ഉൾപ്പെടെ നാലാഴ്ചയിൽ 29 മണിക്കൂർ ക്ലാസുണ്ടാകും.

അപേക്ഷകർക്ക് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് പകരം സ്വകാര്യ- സർക്കാർ അംഗീകൃത ഡ്രെവിങ് പരിശീലന കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്താം. ഈ കേന്ദ്രങ്ങൾ ടെസ്റ്റുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകും. പരിശീലകർക്ക് ഹൈസ്‌കൂൾ ഡിപ്ലോമയും കുറഞ്ഞത് 5 വർഷത്തെ ഡ്രെവിങ് പരിചയവും ബയോമെട്രിക്സ്, ഐ.ടി സംവിധാനങ്ങളുമായി പരിചയവും ഉണ്ടായിരിക്കണം.

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ കൂടുതൽ കടുത്ത ശിക്ഷാ നടപടിയുണ്ടാകും.

ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കുള്ള പിഴ 1000 രൂപ മുതൽ 2000 രൂപ വരെ വർധിപ്പിക്കും.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ അവരുടെ മാതാപിതാക്കൾ നിയമനടപടിയും 25,000 രൂപ പിഴയും നേരിടേണ്ടിവരും.

കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും വാഹനമോടിച്ച വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ലൈസൻസിന് അർഹതയും നൽകില്ല. മലിനീകരണം കുറയ്ക്കുന്നതിന് ഏകദേശം 9,00,000 പഴയ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കും. കാർ മലിനീകരണ നിയന്ത്രണങ്ങൾ കർശനമാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

സ്വർണം വൻ ഡിസ്‌കൗണ്ടിൽ

സ്വർണം വൻ ഡിസ്‌കൗണ്ടിൽ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം ശക്തമാകുന്നതിനിടെ ദുബായിൽ സ്വർണം വൻ ഡിസ്‌കൗണ്ടിൽ...

കൊല്ലത്ത് ബോട്ടും കപ്പലും കൂട്ടിയിടിച്ച് അപകടം: രണ്ട് പേരെ കാണാതായി

കൊല്ലം: കേരള തീരത്തെ കണ്ണീരിലാഴ്ത്തി ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട്...

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം

കൂലിപ്പണിക്കാരന്റെ മകൾക്ക് സിവിൽ സർവീസിൽ 57-ാം റാങ്ക്; കുടുംബത്തിന്റെ കണ്ണീരിന് വിജയം തിരുവനന്തപുരം:...

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ് നാല് ആഴ്ചത്തേക്ക് നിർത്തി

വാർത്താ ചാനലുകൾക്ക് വലിയ തിരിച്ചടി! എല്ലാ ന്യൂസ് ചാനലുകളുടെയും ടി.വി റേറ്റിങ്...

പ്രവാസത്തോട് വിടപറയാൻ മണിക്കൂറുകൾ മാത്രം; മലയാളി ഡ്രൈവറെ തേടിയെത്തിയത് 37 കോടിയുടെ ബമ്പർ ഭാഗ്യം!

മലപ്പുറം: ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ മണലാരണ്യത്തിൽ രണ്ടുപതിറ്റാണ്ടോളം വളയം പിടിച്ച വഴിക്കടവ്...

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ പൊളിക്കൽ തുടങ്ങി

കരിപ്പൂർ വിമാനദുരന്തത്തിലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ആക്രിയായി; ഓങ്ങല്ലൂരിലെ വിപണിയിൽ...

Related Articles

Popular Categories

spot_imgspot_img