സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രതാ മുന്നൊരുക്കങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇന്നും നാളെയും പരക്കെ മഴ പെയ്യുമെന്നും എന്നാൽ ഞായറാഴ്ച മുതൽ മഴ ശമിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ കാലവർഷം മേയ് 31 ന് എത്തുമെന്നും മന്ത്രി കൂട്ടി ചേർത്തു. ഇതുമായി ബന്ധപ്പെട്ട കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ് ലഭിച്ചതായും മന്ത്രി അറിയിച്ചു.
വേനൽ മഴയുടെ അളവ് മുൻ വർഷത്തേക്കാൾ കൂടിയതായും മന്ത്രി അറിയിച്ചു. ഏറ്റവും കുറവ് രേഖപ്പെടുത്തിയ വയനാട്ടിൽ പോലും 200 എംഎമ്മിന് മുകളിൽ മഴ ലഭിച്ചു. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി മൂലവും ബംഗാൾ ഉൾക്കടലിലെ ന്യൂന മർദ്ദവും കിഴക്കൻ കാറ്റുമാണ് അതിത്രീവ മഴയ്ക്ക് കാരണമെന്നും രണ്ട് ദിവസത്തിന് ശേഷം ഈ കാലാവസ്ഥക്ക് മാറ്റമുണ്ടാകുമെന്നും കെ രാജൻ പറഞ്ഞു.
ഒരേ സമയം പെയ്യുന്ന മഴയുടെ അളവ് കൂടുതലായാൽ അത് ഉൾക്കൊള്ളാനുള്ള സൗകര്യമില്ല എന്നത് യാഥാർഥ്യമാണ്. അതാണ് സംസ്ഥാനത്ത് പല നഗരങ്ങളും വെള്ളക്കെട്ടില്‍ അകപ്പെടാൻ കാരണമായതെന്നും രാജൻ വിശദീകരിച്ചു.
Read More: ആദ്യ മില്ലേനിയല്‍ സെയിന്റ്; കംപ്യൂട്ടർ പ്രതിഭ കാർലോ അക്യൂട്ടിസിന് വിശുദ്ധപദവി
Read More: സ്വർണ പ്രേമികൾക്ക് ആശ്വാസം; രണ്ടാഴ്ചയ്ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്ക്, വില അറിയാം
Read More: ബിഗ് ബോസ് മത്സരാർത്ഥി ജാസ്മിനെതിരെ സൈബർ ആക്രമണം; പൊലീസിൽ പരാതി നൽകി പിതാവ്