മദ്യോപയോഗം കൂടിയാൽ വിശപ്പ് കുറയും, കാൻസർ സാധ്യത കൂടും; മദ്യപാനികൾക്ക് മുന്നറിയിപ്പ് നൽകി ഐസിഎംആർ

ന്യൂഡല്‍ഹി: മദ്യോപയോഗത്തിന്റെ ദൂഷ്യഫലങ്ങളെ പറ്റി മുന്നറിയിപ്പ് നൽകി ഐസിഎംആർ. മദ്യത്തിൽ അടങ്ങിയ ഈതൈൽ ആൽക്കഹോൾ ശരീരത്തെ ദോഷകരമായി ബാധിക്കുമെന്നു പഠനത്തെ മുൻനിർത്തി ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു. ആരോ​ഗ്യകരമായ ജീവിതം നയിക്കാൻ ആഹാര ശീലങ്ങളിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് നൽകിയ പതിനേഴിന മാർ​ഗനിർദേശങ്ങളിലാണ് മദ്യപാന ശീലത്തേക്കുറിച്ചും പറയുന്നത്.

അമിത മദ്യോപയോഗം വിശപ്പ് കുറയുന്നതിനും അർബുദ സാധ്യത വർദ്ധിക്കുന്നതിനും കാരണമാകുമെന്ന് ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു. ഒരു ബിയറിൽ രണ്ടു മുതൽ അഞ്ചുശതമാനം വരെയും വൈനിൽ എട്ടു മുതൽ പത്തുശതമാനം വരെയും ബ്രാൻഡി, റം, വിസ്കി എന്നിവയിൽ മുപ്പത് മുതൽ നാൽപത് ശതമാനം വരെയുമാണ് ഈതൈൽ ആൽക്കഹോൾ അടങ്ങിയിരിക്കുന്നത്. മദ്യത്തിലൂടെ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ എന്നിവയിൽ നിന്ന് ലഭിക്കുന്നതിനേക്കാൾ കൂടുതൽ കലോറി ശരീരത്തിലെത്തുകയും ഇത് അടിവയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകുകയും ചെയ്യുമെന്നും ഐസിഎംആർ പറയുന്നു.

വിശപ്പ് കുറയുന്നത് വഴി പോഷകങ്ങൾ ശരീരത്തിലെത്തുന്നതിനെ പ്രതികൂലമായി ബാധിക്കും. ഇതുമൂലം ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകാമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. മ​ദ്യോപയോ​ഗം കൂടുന്നതിലൂടെ ശരീരത്തിലേക്ക് ഈതൈൽ ആൽക്കഹോൾ കൂടുതലെത്തുന്നത് ഹൈപ്പർടെൻഷൻ, സ്ട്രോക്ക് തുടങ്ങിയവയ്ക്കുള്ള സാധ്യത വർധിപ്പിക്കും. വായ, അന്നനാളം, പ്രോസ്റ്റേറ്റ്, സ്തനം എന്നിവയിലെ അർബുദങ്ങൾക്കുള്ള സാധ്യതയും കൂടുതലാണ്. ഹൃദയത്തിന്റെ പേശികൾ ക്ഷയിക്കുന്നതിനും ഫാറ്റി ലിവർ ഉണ്ടാകുന്നതിനും ലിവർ സിറോസിസിനും മസ്തിഷ്കത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്നതിനുമൊക്കെ മദ്യം കാരണമാകുമെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകുന്നു.

 

Read Also: പുലി ചത്തത് ഹൃദയാഘാതം മൂലം, കമ്പി കുത്തിക്കയറി രക്തം കട്ടപിടിച്ചു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Read Also: വരുന്നു ‘റിമാൽ’ ചുഴലിക്കാറ്റ് ; മഴ കനക്കും; ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

Read Also: അപകടം ഇല്ലാതെയാക്കണം; ദേശീയപാത നിര്‍മ്മാണ മേഖലയില്‍ രണ്ടു ദിവസത്തെ പൂജ, സംഭവം ആലപ്പുഴയിൽ

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ

ആത്മഹത്യചെയ്യാൻ പുഴയിൽച്ചാടിയ 52-കാരൻ നീന്തിക്കയറിയത് കൊടുംവനത്തിൽ; സമയോചിത ഇടപെടലിൽ രക്ഷ കൊച്ചിയിലെ കീരംപാറ...

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ്...

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം

മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം ആലപ്പുഴ: കൃഷി മന്ത്രി പി പ്രസാദിന് ദേഹാസ്വാസ്ഥ്യം....

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക്

നെഹ്രുവിന്റെ ചരിത്രവസതി വില്പനക്ക് ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു താമസിച്ചിരുന്ന...

Related Articles

Popular Categories

spot_imgspot_img