ബംഗളൂരുവിൽ മലിന ജലം കുടിച്ചതിനു പിന്നാലെ യുവാവ് മരിച്ചു. ശർദിലും ശാരീരിക അസ്വസ്ഥതതയും പ്രകടിപ്പിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച കനകരാജ് (20 ) ആണ് മരിച്ചത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം . ഒട്ടേറെയാളുകളെ സമാനമായ ന രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൈസുരുവിലെ സലൂന്ദി സ്വദേശിയാണ് മരിച്ച കനകരാജ്. തിങ്കളാഴ്ചയാണ് കനകരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ആശുപത്രിയിലുള്ളവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുമെന്നും മറ്റ് വകുപ്പുകളോട് ആവശ്യമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദമാക്കി. ജലം മലിനമായതിന്റെ കാരണം കണ്ടെത്തി പരിഹരിക്കാൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also: പൊന്ന് വാങ്ങാനിതാ സുവർണാവസരം; ഒറ്റയടിക്ക് കുറഞ്ഞത് 800 രൂപ, ഇന്നത്തെ സ്വർണവിലയറിയാം









