web analytics

16 റോഡുകൾ പൂർത്തീകരിച്ചു, ഇനിയുള്ളത് 10 എണ്ണം; സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ ‘സ്മാർട്ടാ’കുമെന്ന് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: തലസ്ഥാനത്തെ സ്മാർട്ട്‌ സിറ്റി റോഡുകൾ ജൂൺ 15 ഓടെ സഞ്ചാരയോഗ്യമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. 16 റോഡുകൾ പൂർത്തീകരിച്ചു, ഇനി 10 റോഡുകൾ ആണുള്ളത്, സ്കൂൾ തുറക്കുന്നതിന് മുൻപേ റോഡുകൾ സഞ്ചാരയോഗ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു. ഇനിയുള്ള പത്തു റോഡുകളുടെ പണി 90% പൂർത്തിയായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം നഗരത്തിൽ പെട്ടെന്നുണ്ടായ വെള്ളക്കെട്ട് അല്ല, പണ്ടും ഇതേ പോലെ വെള്ളക്കെട്ട് ഉണ്ടാകാറുണ്ട്. മഴക്കെടുതി ഉണ്ടായ ഇടങ്ങൾ പൂർവ്വസ്ഥിതിയിൽ ആക്കുമെന്നും മന്ത്രി പറഞ്ഞു. മഴക്കാലപൂർവ്വ ശുചീകരണം വൈകിയിട്ടില്ല എന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. ചെറിയ കാര്യങ്ങൾ വലുതായി കാണിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി കുറ്റപ്പെടുത്തി.

അതേസമയം, തിരുവനന്തപുരത്ത് തുടർച്ചയായി പെയ്യുന്ന മഴയിൽ സ്മാർട്ട് സിറ്റി റോഡ് നിർമ്മാണം അവതാളത്തിലായിരിക്കുകയാണ്. റോഡ് പണിക്കായി കുഴിച്ച കുഴികളിലെല്ലാം വെള്ളം നിറഞ്ഞ അവസ്ഥയിലാണ്. പലയിടത്തും കുഴികളിലെ വെള്ളം വറ്റിക്കാൻ തന്നെ മണിക്കൂറുകളെടുക്കുന്നതോടെ ഗതാഗതവും തടസപ്പെടുന്നു. പലയിടത്തും നടക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്.

 

Read Also: അങ്കണവാടിയിൽ രംഗണ്ണന്റെ മാസ്സ് എൻട്രി; അനുവാദമില്ലാതെ കയറി ‘ആവേശം’ റീല്‍സെടുത്തു, ഡിഎംകെ നേതാവിന്റെ മകനെതിരെ കേസ്

Read Also: ഹൈക്കോടതി അവസാനത്തെ കോടതിയല്ല; കെ സുധാകരനെ കുറ്റവിമുക്തനാക്കിയതിനെതിരെ ഇപി ജയരാജന്‍

Read Also: ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കില്‍ 54 ഒഴിവുകള്‍; ഇപ്പോൾ അപേക്ഷിക്കാം

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍

യുപിഐ ഇടപാട് പരിധി പത്തുലക്ഷം; നാളെ മുതല്‍ ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: യുപിഐ വഴി...

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ് ഭീഷണി മലപ്പുറം: കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബോംബ്...

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ്

സഹാറയിലുണ്ടൊരു അത്ഭുത കണ്ണ് അറബി ഭാഷയിൽ സഹാറ എന്ന വാക്കിന് ''മരുഭൂമി'' എന്നാണ്...

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല

സ്വകാര്യ സ്കൂളിനകത്ത് മയക്കുമരുന്ന് നിർമ്മാണശാല ഹൈദരാബാദ്: സ്വകാര്യ സ്കൂളിന്റെ മറവിൽ പ്രവർത്തിക്കുന്ന മയക്കുമരുന്ന്...

Related Articles

Popular Categories

spot_imgspot_img