എന്നാല്‍ ഇനിയുള്ള മാസങ്ങളില്‍ നിർത്താതെ അത്തരം സൗരജ്വാലകള്‍ കൂടുതലായി ഭൂമിയിലേക്ക് എത്തുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഓരോ ആഴ്ച്ചയിലും കൂടുതൽ ശക്തമായ സൗരജ്വാലകളാണ് കടന്നുവരിക. സൂര്യന്‍ ഇപ്പോള്‍ വലിയ രാസപ്രവര്‍ത്തനങ്ങളിലൂടെ കടന്നുപോവുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് വിസ്‌ഫോടനങ്ങള്‍ ഉണ്ടാവുന്നതെന്നാണ് വിലയിരുത്തൽ.
നേരത്തെ ദക്ഷിണ ധ്രുവത്തില്‍ സൗരജ്വാലകള്‍ ശക്തമായി അലയടിച്ചതിനെ തുടര്‍ന്ന് അറോറകളും ദൃശ്യമായിരുന്നു. ഇതിന് പിന്നാലെ സൂര്യനില്‍ ഭീമാകാരനായ സണ്‍സ്‌പോട്ട് ക്ലസ്റ്റര്‍ വീണ്ടും സജീവമായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. നേരത്തെ ഇതേ സണ്‍സ്‌പോട്ടാണ് ഭൂമിയിലേക്ക് തീജ്വാലകളെ പുറന്തള്ളിയത്. ഇവ ഇപ്പോള്‍ ഭ്രമണം ചെയ്തു ഭൂമിയിലേക്കുള്ള പാതയില്‍ എത്തിയെന്നാണ് റിപ്പോർട്ട്. സൂര്യന്‍ ഭൂമിയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന ഭാഗമാണിത്.
ഓരോ 11 വര്‍ഷം കൂടുമ്പോഴും സൂര്യനില്‍ ഇത്തരത്തില്‍ സോളാര്‍ മാക്‌സിമം സംഭവിക്കാറുണ്ട്.സൂര്യന്‍ സോളാര്‍ സൈക്കിള്‍ പ്രക്രിയയുടെ സമയത്ത് ശസ്ത്രക്രിയ നടത്തുകയും ചെയ്യുകയും ചെയ്യാറുണ്ട്. സോളാര്‍ മാക്‌സിമം എ ന്ന പ്രക്രിയ സൂര്യനില്‍ നടക്കുന്നത് കൊണ്ടാണിത്.
അപൂര്‍വ ദൃശ്യവിസ്മയങ്ങള്‍ നേരത്തെ ജര്‍മനിയിലും യുഎസ്സിലെ ഒഹായോയിലും ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലുമെല്ലാം അറോറകള്‍ തെളിഞ്ഞിരുന്നു. കഴിഞ്ഞ വാരം മുതല്‍ സൂര്യനില്‍ വന്‍ തോതിലാണ് റേഡിയേഷന്‍ പുറന്തള്ളുന്നത്. റേഡിയോ കമ്മ്യൂണിക്കേഷനുകള്‍ ലോകത്താകെ തകരാറിലാക്കാന്‍ സൗരജ്വാലകള്‍ക്ക് സാധിചിരുന്നു. ആ സമയംസൂര്യന്‍ സംഘര്‍ഷഭരിതമായിരിക്കും. സൂര്യന്റെ കാന്തിമ മണ്ഡലം പൂര്‍ണമായും തിരിയുന്ന സമയമാണിത്. ഇതിലൂടെ ഉത്തര ധ്രുവം നിന്നിരുന്ന സ്ഥലത്ത് ദക്ഷിണ ധ്രുവവയും നേരെ തിരിച്ചും സംഭവിക്കാം. പിന്നീട് 11 വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രമേ ഇവ പൂര്‍വ സ്ഥാനത്ത് വന്ന് നില്‍ക്കൂ.