web analytics

ഇടവമാസപ്പെരുമഴ പെയ്ത രാവതിൽ… അമ്മത്തൊട്ടിലിൽ വാവിട്ട് കരഞ്ഞ കുഞ്ഞിന് മഴയെന്ന് പേരിട്ട് സംസ്ഥാന ശിശുക്ഷേമ സമിതി; തിങ്കളാഴ്ച പുലര്‍ച്ചെയാണ് മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടിയത്

തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള അമ്മത്തൊട്ടിലില്‍ ലഭിച്ച കുഞ്ഞിന് പേരിട്ടു.

 തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നാഴ്ച പ്രായം തോന്നിക്കുന്ന പെണ്‍കുഞ്ഞിനെ കിട്ടിയത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വന്നുകയറിയ കുഞ്ഞിന് ‘മഴ’ എന്ന പേര് തന്നെ ഇട്ടിരിക്കുകയാണ് ശിശുക്ഷേമ സമിതി.
പൂര്‍ണ ആരോഗ്യവതിയായ പെൺ കുഞ്ഞ് നിലവില്‍   ദത്തെടുക്കല്‍ കേന്ദ്രത്തില്‍ പരിചരണത്തിലാണ്. ആരോഗ്യപരിശോധനകള്‍ക്കായി കുഞ്ഞിനെ  കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.  പരിശോധനകള്‍ക്കു ശേഷമാണ് കുഞ്ഞിനെ ദത്തെടുക്കല്‍ കേന്ദ്രത്തിലെത്തിച്ചത്.

2002 നവംബര്‍ 14 നാണ് തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഇതിനു ശേഷം ലഭിക്കുന്ന 599ാമത്തെ കുഞ്ഞണ് ‘മഴ’. കഴിഞ്ഞ പത്ത് മാസത്തിനിടയില്‍ തിരുവനന്തപുരത്ത് അമ്മത്തൊട്ടില്‍ വഴി ലഭിക്കുന്ന 13ാമത്തെ കുട്ടിയും നാലാമത്തെ പെണ്‍കുഞ്ഞുമാണ് മഴ.

ഈ വർഷം ഇതുവരെ 25 കുഞ്ഞുങ്ങളെ അനാഥത്വത്തില്‍ നിന്ന് സനാഥത്വത്തിലേക്ക്  യാത്രയയ്ക്കാന്‍ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. കുഞ്ഞുങ്ങള്‍ പുതിയ മാതാപിതാക്കളുടെ കയ്യും പിടിച്ച് പോകുന്നത് സമിതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്കെല്ലാം ഏറെ ആഹ്‌ളാദകരമായ കാഴ്ചയാണ്. ‘മഴ’ എന്ന കുട്ടിയുടേയും ദത്തെടുക്കല്‍ നടപടിക്രമങ്ങള്‍ വൈകാതെ തന്നെ ആരംഭിക്കും. ഇതിന് മുമ്പായി അവകാശികള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ സമിതി അധികൃതരുമായി പെട്ടെന്ന് തന്നെ ബന്ധപ്പെടണമെന്നാണ് ജനറല്‍ സെക്രട്ടറി ജിഎല്‍ അരുണ്‍ഗോപി അറിയിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img