പത്തനംതിട്ട: പറക്കോട് പെരുമ്പാമ്പുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്. അശാസ്ത്രീയമായി പാമ്പിനെ പിടികൂടി ഉപദ്രവിച്ചതിനാണ് നടപടി. മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് അഭ്യാസപ്രകടനം നടത്തുകയായിരുന്നു. റോഡരികിലെ ഓവുചാലിൽ നിന്ന് പിടികൂടിയ പാമ്പുമായി ഒരു മണിക്കൂറോളം ചിലവഴിച്ചു. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് എത്തി പെരുമ്പാമ്പിനെയും യുവാവിനെയും കസ്റ്റഡിയിൽ എടുത്തു.
കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. യുവാവിനെതിരെ വനം വന്യജീവി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവിച്ചു, വീരപരിവേഷം കിട്ടാൻ ജനമധ്യത്തിൽ പ്രദർശിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. പെരുമ്പാമ്പിനെ പിന്നീട് വനത്തിൽ തുറന്നുവിട്ടു.
Read Also: കുട്ടികള്‍ക്ക് സുരക്ഷിത യാത്ര; സ്‌കൂൾ വാഹനങ്ങൾക്ക് നിദേശങ്ങളുമായി എംവിഡി, നിദേശങ്ങൾ ഇതൊക്കെ
Read Also: സൈബർ ആക്രമണം സഹിക്കാനായില്ല; നാലാം നിലയിൽ നിന്ന് വീണ് രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്തു
Read Also: സ്ഥിരീകരണം: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു