ആത്മഹത്യ മുനമ്പിൽ ചെറുകിട വ്യാപാരികൾ; ലോക്ക്ഡൗണിന് ശേഷം അടച്ചു പൂട്ടിയത്  ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍; മാറുന്ന മലയാളികൾ മറക്കരുത് ഇവരെ

തിരുവനന്തപുരം: കോവിഡ് ലോക്ക് ഡൗണിനു ശേഷം സംസ്ഥാനത്ത് ചെറുതും വലുതുമായ ഒരു ലക്ഷത്തിലേറെ സ്ഥാപനങ്ങള്‍ അടച്ച്പൂട്ടിയെന്ന് കണക്കുകള്‍. വിവിധ വ്യാപാര സംഘടനകള്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ സംഭവിച്ചിട്ടുള്ളത് കോടികളുടെ കച്ചവടത്തിന്റെ നഷ്ടമാണ്. യഥാര്‍ത്ഥ കണക്കുകള്‍ ശേഖരിച്ചാല്‍ താഴ് വീണ സ്ഥാപനങ്ങളുടെ കണക്ക് ഞെട്ടിക്കും.

സര്‍ക്കാര്‍ നയങ്ങള്‍ മുതല്‍ സാമൂഹ്യ മാറ്റങ്ങള്‍ വരെയുള്ള വ്യാപാര മേഖലയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന കാര്യങ്ങള്‍ നിരവധിയാണ്.

ഉപഭോക്തൃ സംസ്ഥാനമായിട്ടും കേരളത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ കൂട്ടത്തോടെ പൂട്ടിപ്പോകുന്നതിന് കാരണം പലതാണ്.റോഡ് വികസനമടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍  സ്ഥലം ഒഴിഞ്ഞു കൊടുക്കല്‍ പോലുള്ള കാര്യങ്ങളിലും വ്യാപാരികള്‍ തന്നെയാണ്  ത്യാഗം അനുഭവിക്കുന്നത്. കാര്‍ഷിക വിളകളുടെ വിലയിടിവും ഗള്‍ഫ് രാജ്യങ്ങളിലെ പ്രതിസന്ധിയുമെല്ലാം ആദ്യം ബാധിക്കുന്നതും ഈ മേഖലയെയാണ്. അടച്ചുപൂട്ടിയാല്‍ ഭാവി എന്താകും എന്ന ആശങ്ക മൂലം നഷ്ടംസഹിച്ചും കട നടത്തിക്കൊണ്ടുപോകുന്നവരാണ് വ്യാപാരികളില്‍ ഭൂരിഭാഗവും.
സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ എട്ട് ശതമാനം പേരും ആശ്രയിക്കുന്നത് വ്യാപാര മേഖലയെയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിലെ അടച്ച്പൂട്ടല്‍ നിരവധി കുടുംബങ്ങള്‍ക്ക് ഭീഷണിയാണ്. വ്യാപാര മേഖലയിലെ ചെറിയപ്രതിസന്ധി പോലും സംസ്ഥാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ട്.

ഭൂരിഭാഗം വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത് കവലകൾ കേന്ദ്രീകരിച്ചാണ്. റോഡ്, ഹൈവേ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ വരുമ്പോള്‍ ഇവിടം ഒഴിഞ്ഞുകൊടുക്കേണ്ടി വരിക സ്വാഭാവികമാണ്.  പലപ്പോഴും പുനരധിവാസം പ്രായോഗികമാകാറുമില്ല. ഒരു സ്ഥലത്ത് കച്ചവടം നന്നായി നടക്കുന്നതിന് പല കാരണങ്ങളുണ്ടാകാം. പുതിയ ഒരു സ്ഥലത്തേക്ക് മാറ്റി സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ അത് ലാഭത്തിലാകില്ലെന്നത് മാത്രമല്ല ഭീമമായ നഷ്ടം സഹിക്കേണ്ടി വരുന്നു എന്നതും പ്രതിസന്ധിയാണ്.

ഉപ്പ് മുതല്‍ കര്‍പ്പൂരം വരെയുള്ള സാധനങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ മുഖേന ലഭ്യമാകും. ഇത് വീടിന് പുറത്ത് പോയി സാധനങ്ങള്‍ വാങ്ങിക്കൂട്ടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനും സമയം ലാഭിക്കാനും കഴിയും. ആവശ്യമുള്ള സാധനങ്ങള്‍ വീട്ടിലെത്താന്‍ സംവിധാനവുമുള്ളപ്പോള്‍ പുറത്ത് പോകാനുള്ള മലയാളിയുടെ മടിയും കച്ചവട സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുന്നതിന് ഒരു കാരണമാണ്. ഇനി പുറത്തിറങ്ങിയാലും ഷോപ്പിംഗ് മാളുകളില്‍ പോയാല്‍ അലച്ചില്‍ കുറയുമെന്നതിനാല്‍ വന്‍കിട സ്ഥാപനങ്ങളോടുള്ള താത്പര്യം കൂടുന്നതും ചെറുകിട സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാണ്.
spot_imgspot_img
spot_imgspot_img

Latest news

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കുട്ടിയുടെ മരണം; കേസെടുത്ത് പോലീസ്

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യകുഴിയിൽ വീണ് മൂന്ന് വയസുകാരൻ മരിച്ച സംഭവത്തിൽ...

നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവം; പ്രതി പിടിയിൽ

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവതിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പിടിയിൽ. യുവതിയുടെ സുഹൃത്തായ...

കോടതിയലക്ഷ്യ ഹർജി; എം.വി.ഗോവിന്ദന് ഇളവ് നൽകി ഹൈക്കോടതി

കൊച്ചി: കോടതിയലക്ഷ്യ ഹർജിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് ഇളവ്...

വടക്കഞ്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി; പത്തുപേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

പാലക്കാട്: ബസ് കാത്തിരിപ്പു കേന്ദ്രത്തിലേക്ക് കാര്‍ പാഞ്ഞുകയറി പത്തുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി...

Other news

ആലപ്പുഴയിൽ നാലാം ക്ലാസ്സുകാരന് പേവിഷബാധ: കുട്ടി അതീവ ഗുരുതരാവസ്ഥയിൽ

ആലപ്പുഴ ചാരുംമൂട് നാലാം ക്ലാസ് വിദ്യാർത്ഥിക്ക് പേവിഷബാധ. മൂന്നുമാസം മുൻപ് കുട്ടിയുടെ...

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

‘ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാൻ വയ്യ’; വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി മിഷിഗണിൽ നിന്നുള്ള നിയമസഭാംഗം; ‘ശരീരത്തെ കറൻസിയാക്കാൻ അനുവദിക്കില്ല’

ഡൊണാൾഡ് ട്രംപ് ഭരിക്കുന്ന അമേരിക്കയിൽ പ്രസവിക്കാനില്ലെന്നു വ്യക്തമാക്കി വന്ധ്യംകരണ ശസ്ത്രക്രിയയ്ക്ക് വിധേയയായി...

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രധാനാധ്യാപികയും ഭർത്താവും അടക്കം അഞ്ചുപേർ അറസ്റ്റിൽ

ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ...

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം; ഷൂട്ടിങ് സംഘം സഞ്ചരിച്ച ട്രാവലർ തകർത്തു

മറയൂര്‍ റോഡില്‍ വീണ്ടും കാട്ടാന ആക്രമണം. പടയപ്പയാണ് ഇത്തവണയും ആക്രമണം അഴിച്ചുവിട്ടത്....

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

Related Articles

Popular Categories

spot_imgspot_img