web analytics

ലക്ഷദ്വീപിലേക്ക് ഒരു കപ്പൽ യാത്ര; ടിക്കറ്റ് നിരക്ക് 650 രൂപ മാത്രം; കൊച്ചിക്ക് തിരിച്ചടിയായി മംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള പാസഞ്ചര്‍ കപ്പല്‍

വിനോദസഞ്ചാരികളുടെ ഇഷ്ട ഇടങ്ങളിൽ ഒന്നായി മാറിയിരിക്കുകയാണ് ലക്ഷദ്വീപ്. ടൂറിസത്തിനായി കൂടുതല്‍ പദ്ധതികളും യാത്രസൗകര്യങ്ങളും പ്രഖ്യാപിച്ചതോടെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കാരുടെ വരവും കൂടിയിട്ടുണ്ട്. കഴിഞ്ഞ മാസം മുതല്‍ ഇന്‍ഡിഗോ കോഴിക്കോട് നിന്ന് അഗത്തിയിലേക്ക് വിമാനസര്‍വീസും തുടങ്ങിയിരുന്നു.
ഇപ്പോഴിതാ ലക്ഷദ്വീപിലേക്ക് കുറഞ്ഞ ചെലവില്‍ കപ്പല്‍യാത്ര നടത്താനുള്ള അവസരവും വന്നിട്ടുണ്ട്. മംഗളൂരുവില്‍ നിന്ന് ലക്ഷദ്വീപിലേക്കുള്ള പാസഞ്ചര്‍ കപ്പല്‍ സര്‍വീസാണ് യാത്രക്കാര്‍ക്ക് പുതിയ പ്രതീക്ഷയാകുന്നത്. നിലവില്‍ പരീക്ഷണ അടിസ്ഥാനത്തിലാണ് കപ്പലിന്റെ സര്‍വീസ്.

കടലിന്റെ ഭംഗിയും സാഹസികതയും ആസ്വദിച്ചുള്ള യാത്രയാണ് ഈ റൂട്ടിനെ വ്യത്യസ്തമാക്കുന്നത്. ടിക്കറ്റ് നിരക്ക് 650 രൂപ മാത്രമാണ് എന്നതാണ് വലിയ പ്രത്യേക ത. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതല്‍ ഉണര്‍വു പകരുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സര്‍വീസ് തുടങ്ങിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ട്രയല്‍ റണ്‍ നടത്തിയ കപ്പലില്‍ 160 യാത്രക്കാരുണ്ടായിരുന്നു. ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെത്തുന്നതിലും വേഗത്തില്‍ ഈ കപ്പലില്‍ മംഗളൂരുവില്‍ എത്താം. കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ സര്‍വീസ് ഗുണം ചെയ്യും. യാത്രക്കാര്‍ക്ക് 30 കിലോ വരെയുള്ള ലഗേജും കപ്പലില്‍ കൊണ്ടുപോകാം എന്നതും പ്രത്യേകതയാണ്.

ക്യാപ്റ്റന്‍, ചീഫ് ഓഫീസര്‍ അടക്കം 11 ജീവനക്കാര്‍ കപ്പലില്‍ യാത്രക്കാർക്കൊപ്പം ഉണ്ടാകും. ലക്ഷദ്വീപുകാര്‍ അല്ലാത്തവര്‍ക്ക് ടിക്കറ്റെടുക്കാന്‍ മറ്റ് അനുമതികള്‍ കൂടി നിലവില്‍ ലഭിക്കേണ്ടതുണ്ട്.
ലക്ഷദ്വീപിലേക്ക് കപ്പലില്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില കടമ്പകള്‍ കൂടി കടക്കണം. ആദ്യം വേണ്ടത് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റാണ്. ഇതുണ്ടെങ്കില്‍ മാത്രമേ ലക്ഷദ്വീപിലേക്ക് കപ്പലിലും പോകാന്‍ സാധിക്കൂ. ലക്ഷദ്വീപ് ഭരണകൂടത്തിന്റെ സന്ദര്‍ശക പെര്‍മിറ്റ് കൂടി ഉണ്ടെങ്കിലേ കപ്പലില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ പറ്റുകയുള്ളൂ. കപ്പല്‍യാത്രയ്ക്ക് വലിയ തിരക്കായതിനാല്‍ രണ്ടുമാസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടിവരും.

 

Read Also: ഇനി അവശ്യ മരുന്നുകൾക്ക് അനാവശ്യ വിലയില്ല; വില കുറയ്ക്കണമെന്ന് കർശന നിർദ്ദേശം

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

വഴിയിൽ കിട്ടിയ താലിമാല സത്യസന്ധമായി ഏൽപ്പിച്ച പെൺകുട്ടിയെ തേടി അഞ്ജലിയും പൊലീസും; സമ്മാനവുമായി കാത്തിരിക്കുന്നു

വഴിയിൽ കിട്ടിയ താലിമാല സത്യസന്ധമായി ഏൽപ്പിച്ച പെൺകുട്ടിയെ തേടി അഞ്ജലിയും പൊലീസും;...

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ പുറത്ത്

ആ മഹാഭാ​ഗ്യവാനെ കണ്ടെത്തി;അനിൽ കുമാറിന് അടിച്ചത് 226 കോടി രൂപ; പൂർണവിവരങ്ങൾ...

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക് ക്രൂര മർദനം; പാസ്റ്റർ അടക്കം 3 പേർ പിടിയിൽ

കണ്ണുകൾ കുത്തിപ്പൊട്ടിച്ചു, ജനനേന്ദ്രിയം മുറിച്ചു, കൊച്ചിയിലെ അഗതി മന്ദിരത്തിൽ കൊലക്കേസ് പ്രതിക്ക്...

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ

പോസ്റ്റ്‍മോർട്ടം ചെയ്യാൻ മറന്നു: വീട്ടിലെത്തിച്ച മൃതദേഹംതിരികെ ആശുപത്രിയിൽ പാലക്കാട്: ആശുപത്രി അധികൃതർ പോസ്റ്റ്‌മോർട്ടം...

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക്

ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ; ജോലി നഷ്ടമാകുക 30,000 ജീവനക്കാർക്ക് ചെലവ് ചുരുക്കൽ നടപടികളുടെ...

Related Articles

Popular Categories

spot_imgspot_img