ഇന്ത്യക്ക് അഭിമാനിക്കാം ലോകത്തിൽ തന്നെ ആദ്യം; ദുരന്തമുഖത്തേക്കും യുദ്ധഭൂമികളിലേക്കും ആശുപത്രി പറന്നെത്തും; 720 കിലോ ഭാരം, 1500 അടി ഉയരത്തിൽ പറക്കും; രക്ത പരിശോധന മുതൽ ഓപ്പറേഷൻ തീയറ്റർ വരെ സജ്ജം;ഇന്ത്യയുടെ എയർഡ്രോപ്പ് പോർട്ടബിൾ ആശുപത്രി പരീക്ഷണം വിജയം

ന്യൂഡൽഹി : എയർഡ്രോപ്പ് പോർട്ടബിൾ ആശുപത്രി വികസിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇന്ത്യ. ഓപ്പറേഷൻ തിയേറ്റർ, എക്‌സ്‌റേ മെഷീനുകൾ, രക്തപരിശോധനാ ഉപകരണങ്ങൾ, വെൻ്റിലേറ്ററുകൾ അങ്ങനെ ഒരു ആശുപത്രിയിൽ വേണ്ടതെല്ലാം ഇതിലുണ്ട്. വെടിയേറ്റ മുറിവുകൾ, പൊള്ളലുകൾ, ഒടിവുകൾ, ഗുരുതരമായ രക്തസ്രാവം തുടങ്ങിയ പരിക്കുകൾ ചികിത്സിക്കുന്നതിനുള്ള ഉപകരണങ്ങൾ ഇതിലുണ്ട്. ഓരോ യൂണിറ്റിനും ഒരു കോംപാക്റ്റ് ജനറേറ്റർ, സ്‌ട്രെച്ചറുകൾ, മോഡുലാർ മെഡിക്കൽ ഗിയർ, മരുന്നുകൾ, ഭക്ഷണ വിതരണങ്ങൾ തുടങ്ങിയ അവശ്യസാധനങ്ങളുണ്ട്. സൗരോർജ്ജ ബാറ്ററികളുമാണ് ഇതിൽ ഉപയോഗിക്കുന്നത്. എയർഡ്രോപ്പുകൾ വഴിയോ ഗ്രൗണ്ട് ട്രാൻസ്പോർട്ടുകൾ വഴിയോ എവിടെയും ഇത് വിന്യസിക്കാനാകും എന്നതാണ് വലിയ പ്രത്യേകത.

യുദ്ധമുഖങ്ങളിൽ ദ്രുതഗതിയിലും, സമഗ്രമായും വൈദ്യസഹായം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ, ഇന്ത്യൻ എയർഫോഴ്സ് BHISHM making equippe എന്ന പേരിൽ പോർട്ടബിൾ എയ്ഡ് ക്യൂബ് മെഡിക്കലിൻ്റെ സേവനം തുടങ്ങി. അടിയന്തിര സഹായം മുതൽ നൂതന മെഡിക്കൽ, സർജിക്കൽ കെയർ വരെ വേണ്ടി വരുന്ന അപകടങ്ങളിൽ എയ്ഡ് ക്യൂബ് വെറും 12 മിനിറ്റിനുള്ളിൽ വിന്യസിക്കാനാകും എന്നതാണ് പ്രത്യേകത.

ആഗ്രയിൽ വച്ചാണ് ഭീഷ്മ് പോർട്ടബിൾ ക്യൂബുകൾക്കായുള്ള ആദ്യ എയർഡ്രോപ്പ് ടെസ്റ്റ് നടത്തിയത് . അടിയന്തര ഘട്ടങ്ങളിൽ രാജ്യത്തുടനീളം ഈ സേവനം ലഭ്യമാക്കാനാണ് തീരുമാനം. ആഗ്രയിലെ എയർ ഡെലിവറി റിസർച്ച് ആൻഡ് ഡെവലപ്‌മെൻ്റ് സ്ഥാപനം പ്രത്യേകം രൂപകൽപ്പന ചെയ്‌ത പാരച്യൂട്ടുകൾ ഉപയോഗിച്ചാണ് 720 കിലോ ഭാരമുള്ള ഈ പോർട്ടബിൾ ആശുപത്രി 1500 അടി ഉയരത്തിൽ പറന്നത്. ജനുവരിയിൽ, ആർമി പാരാ ഫീൽഡ് ഹോസ്പിറ്റലുമായി ഏകോപിപ്പിച്ചാണ് പരീക്ഷണങ്ങൾ നടത്തിയത്.

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം

സ്റ്റണ്ട് മാസ്റ്റർക്ക് ദാരുണാന്ത്യം ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട് മാസ്റ്റർ രാജു...

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക്

സ്കൂട്ടർ യാത്രക്കാരിക്ക് പരിക്ക് കൊല്ലം: ദേശീയപാത നിർമ്മാണത്തിനിടെ സ്ലാബ് ഇളകി വീണ് അപകടം....

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

ശബരിമല:ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി

ശബരിമല: ട്രാക്ടറിൽ പോലീസ്ഉന്നതൻ; റിപ്പോർട്ട് തേടി പത്തനംതിട്ട: ട്രാക്ടറിൽ പോലീസ് ഉന്നതൻ...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

Related Articles

Popular Categories

spot_imgspot_img