തിരുവനന്തപുരം: വിദേശ സന്ദർശനം കഴിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും തിരിച്ചെത്തി. ഇന്ന് പുലർച്ചെ 3.15നാണ് തിരുവനന്തപുരത്ത് എത്തിയത്. യാത്ര വെട്ടിച്ചുരുക്കിയതിനാൽ മുൻകൂട്ടി അറിയിച്ചതിലും നേരത്തേയാണ് മടക്കം. 21ന് മടങ്ങുമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്. ഭാര്യ കമലയും മകള്‍ വീണയും ഭര്‍ത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസും മകന്‍ വിവേകും ചെറുമകനും വിദേശ യാത്രയില്‍ ഒപ്പം ഉണ്ടായിരുന്നു. സ്വകാര്യ സന്ദർശനമായിരുന്നു മുഖ്യമന്ത്രിയുടേത്. ഇന്തോനേഷ്യ, സിംഗപ്പൂർ, യു.എ.ഇ രാജ്യങ്ങളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്.