ഈ വർഷത്തെ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഏവരെയും അമ്പരിപ്പിച്ചു കൊണ്ട് ആദ്യ അതിഥിയായി എത്തിയത് ‘മെസി’ എന്ന നായ കുട്ടി. ‘അനാട്ടമി ഓഫ് എ ഫാള്‍’ എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ നായയാണ് മെസി. മിന്നുന്ന ലൈറ്റുകളുടെയും ആകാംക്ഷാഭരിതരായ ഫോട്ടോഗ്രാഫര്‍മാരുടെയും ഇടയിലൂടെ ചാരുതയോടാണ് മെസി കാന്‍ ഫിലിം ഫെസ്റ്റിവലില്‍ എത്തിയത്.
‘മെസി! മെസി!’എന്ന് ജനങ്ങൾ ആർത്തു വിളിച്ചു. മെസി ഇത് രണ്ടാം തവണയാണ് കാന്‍ ഫിലിം ഫെസ്റ്റിവലിലേക്കെത്തുന്നത്. പലൈസ് ഡെസ് ഫെസ്റ്റിവലിന്റെ പടവുകള്‍ കയറിയ മെസി ഫോട്ടോഗ്രാഫർമാർക്കായി രാജകീയമായി പോസ് ചെയ്തു. തന്റെ ആരാധകര്‍ക്ക് മുന്നില്‍ മുന്‍കാലുകള്‍ ഉയര്‍ത്തിയാണ് മെസ്സി നിന്നത്. നേരത്തെ അനാട്ടമി ഓഫ് എ ഫാളിലെ അഭിനയത്തിന് പ്രശസ്തമായ പാം ഡോഗ് അവാര്‍ഡ് മെസി നേടിയിരുന്നു.
ചലച്ചിത്ര അംഗീകാരങ്ങളും ശ്രദ്ധയും നേടിയതോടെ മെസി ഹോളിവുഡിന്റെ മിന്നും താരമാണ്. മെസിയുടെ സാന്നിദ്ധ്യം കാന്‍ ഫിലിം ഫെസ്റ്റിവലിന് കൂടുതല്‍ ആകര്‍ഷണീയതയും ലാളിത്യവും കൊണ്ടു വന്നു എന്നാണ് അർധാകർ പറയുന്നത്. ഫ്രഞ്ച് ടെലിവിഷനില്‍ ദിവസേനയുള്ള ഒരു മിനിറ്റ് വീഡിയോകളിലെയും താരമാണ് മെസി. മെസിയുടെ ടിക് ടോക്ക് വീഡിയോകള്‍ക്കും ആരാധകര്‍ ഏറെയാണ്.