കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ ടൈലുകൾ പൊട്ടിത്തെറിക്കുന്നത് പതിവാകുന്നു. ഇന്നലെ ക്ലാസ് മുറിയിലെ ടൈലുകള്‍ പൊട്ടിത്തെറിച്ചു. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. അധ്യാപകർക്കുള്ള ക്ലാസ് നടക്കുന്നതിനിടയിലാണ് സംഭവം.
ഹ്യൂമാനിറ്റീസ് ക്ലാസ് മുറിയിലെ ടൈലുകളാണ് പൊട്ടിത്തെറിച്ചത്. ടൈലുകള്‍ പൊട്ടിത്തെറിച്ചതോടെ അധ്യാപകർ ക്ലാസില്‍നിന്നും പുറത്തേക്ക് ഓടി. രണ്ടടി നീളവും രണ്ടടി വീതിയുമുള്ള ടൈലുകളാണ് പൊട്ടിയത്. പത്തോളം ടൈലുകള്‍ പൊട്ടിയിട്ടുണ്ട്. കടുത്ത ചൂട് കൊണ്ട് വികസിച്ചതാണ് ടൈലുകള്‍ പൊട്ടാൻ കാരണമെന്നാണ് നിഗമനം.
ഉഗ്രശബ്ദത്തോടെ ടൈലുകള്‍ മുഴുവന്‍ പൊട്ടിയിളകി ഉയര്‍ന്നുവരികയായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. ഇതുകണ്ട് പരിഭ്രാന്തരായ കുടുംബാംഗങ്ങള്‍ ഉടന്‍ വീട്ടില്‍ നിന്ന് ഇറങ്ങി. ഉയര്‍ന്ന അന്തരീക്ഷ താപനില കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.