തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ പര്യടനം തുടരുന്നതിനിടെ ഇന്ന് സംസ്ഥാന മന്ത്രിസഭാ യോഗം ചേരും.നിയമസഭാ സമ്മേളനത്തിൻറെ തിയ്യതി യോഗം തീരുമാനിക്കാനിടയുണ്ട്. ജൂൺ 10 മുതൽ സമ്മേളനം ചേരാനാണ് ആലോചന. മുഖ്യമന്ത്രി ഓൺലൈനയാകും യോഗത്തിൽ പങ്കെടുക്കുക. നിലവിൽ സിങ്കപ്പൂരിലാണ് മുഖ്യമന്ത്രിയുള്ളത്.
മുഖ്യമന്ത്രി വിദേശയാത്രയിലായതിനാൽ കഴിഞ്ഞയാഴ്ച മന്ത്രിസഭാ യോഗം ചേർന്നിരുന്നില്ല. അറിയിപ്പില്ലാതെയുള്ള മുഖ്യമന്ത്രിയുടെ വിദേശയാത്രയും കാബിനറ്റ് മുടങ്ങിയതും പ്രതിപക്ഷം വിമർശിച്ചിരുന്നു.









