web analytics

കറുപ്പഴകിൽ പ്രതിഷേധം; വിദ്യാർഥികളെ പടിക്ക് പുറത്താക്കി സ്ക്കൂൾ ; ഒടുവിൽ നീതി, 8 കോടി നഷ്ടപരിഹാരം നൽകണമെന്ന് കോടതി

മുഖത്ത് കറുത്ത ചായം തേച്ചു സെൽഫിയെടുത്ത വിദ്യാർത്ഥികളെ പുറത്താക്കിയ സ്കൂളിനെതിരെ നടപടി. കാലിഫോർണിയയിലെ മൗണ്ടൻ വ്യൂവിലെ സെന്‍റ് ഫ്രാൻസിസ് ഹൈസ്കൂളിലെ വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. യുഎസില്‍ നിന്നും ലോകമെമ്പാടും പടര്‍ന്ന് പിടിച്ച ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭം ശക്തമായ സമയത്താണ് സംഭവം. പുറത്താക്കിയ വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിക്കുകയും മൂന്ന് വര്‍ഷത്തിന് ശേഷം സാന്താ ക്ലാര കൗണ്ടി കോടതി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു മില്യൺ ഡോളര്‍ (ഏകദേശം എട്ട് കോടി രൂപ) നഷ്ടപരിഹാരം വിധിക്കുകയും ചെയ്‌തെന്നാണ് റിപ്പോർട്ട്.

2020 മെയ് 25 നാണ് മിനിയാപോളിസിലെ പോലീസ് ഉദ്യോഗസ്ഥര്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ജോർജ്ജ് ഫ്‌ളോയിഡിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് യുഎസില്‍ ‘ബ്ലാക്ക് ലൈവ്സ് മാറ്റര്‍’ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്. കറുത്തവര്‍ഗക്കാരോട് നിറത്തിന്‍റെ അടിസ്ഥാനത്തില്‍ യുഎസില്‍ തുടരുന്ന വിവേചനത്തിനെതിരെ നടന്ന പ്രക്ഷോഭം യുറോപ്പിലേക്കും ഓസ്ട്രേലിയയിലേക്ക് വ്യാപിച്ചു. ഇതിനിടെയാണ് സെന്‍റ് ഫ്രാൻസിസ് ഹൈസ്കൂളിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ മുഖത്ത് കറുത്ത ചായം തേച്ച് കൊണ്ട് എടുത്ത സെല്‍ഫി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിക്കുകയായിരുന്നു. ഇത് കറുത്ത വംശജരെ അപമാനിക്കുന്നതാണെന്ന വിമര്‍ശനം ഉയര്‍ന്നു. വിവാദം ശക്തമായതോടെ സ്കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികളെ പുറത്താക്കുകയായിരുന്നു.

എന്നാൽ മുഖക്കുരുവിനാല്‍ ബുദ്ധിമുട്ടുന്ന സുഹൃത്ത് മുഖത്ത് പച്ച നിറത്തിലുള്ള മരുന്ന് തേച്ചപ്പോള്‍, അവനൊപ്പം ചേര്‍ന്നാണ് മറ്റ് രണ്ട് പേരും മുഖത്ത് പച്ച നിറത്തിലുള്ള മരുന്ന് തേച്ചതെന്നും അപ്പോള്‍ എടുത്ത സെല്‍ഫി ആണിതെന്നും കറുത്ത ചായമടിച്ചതായി തെറ്റിദ്ധരിക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ കോടതിയില്‍ വാദിച്ചു. ഇത് അംഗീകരിച്ച കോടതി വിദ്യാര്‍ത്ഥികള്‍ നേരത്തെ വെള്ളചായമടിച്ച മുഖത്തിന്‍റെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ടെന്നും കണ്ടെത്തി. വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം വംശീയാധിക്ഷേപമല്ലെന്ന് വിധിച്ച കോടതി, സ്കൂളിനെ വിമർശിക്കുകയും ചെയ്തു. പിന്നാലെ അവർക്ക് ഓരോരുത്തർക്കും അഞ്ച് ലക്ഷം ഡോളര്‍ (ഏകദേശം 4 കോടി രൂപ) ഉം, കൂടാതെ, ട്യൂഷൻ ഫീസായി ഓരോര്‍ത്തര്‍ക്കും 70,000 ഡോളറും (ഏകദേശം 58 ലക്ഷം രൂപ) സ്കൂള്‍ തിരികെ നല്‍കണമെന്നും കോടതി വിധിച്ചു.

 

Read Also: ഇനി കൂളായി കോഫി കുടിച്ച് നടക്കാം; കേരളത്തിലെ ഏറ്റവും വലിയ ആകാശപ്പാത ഇവിടെ; തുറക്കുന്നത് ജൂണിൽ

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം

അമീബിക് മസ്തിഷ്‌കജ്വരം: വീണ്ടും രണ്ട് മരണം തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ വ്യാപനം...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

Other news

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി

ഏഷ്യ കപ്പിൽ നിന്ന് പിന്മാറുമെന്ന് പാക്കിസ്ഥാൻ്റെ ഭീഷണി ദുബൈ: ഏഷ്യ കപ്പിൽ ഇന്ത്യ...

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ നിന്ന് വന്ന കപ്പലിനെതിരെ

മയക്കുമരുന്ന് നിറച്ച കപ്പലിൽ ആക്രമണം നടത്താൻ ഉത്തരവിട്ട് ട്രംപ്; നടപടി വെനിസ്വേലയിൽ...

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം

തിരുവനന്തപുരം ജില്ലാ ജയിലിൽ ക്രൂരമർദനം തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിനുള്ളിൽ റിമാൻഡ് തടവുകാരനെ...

ലംഘിച്ചാൽ തടവുശിക്ഷ

ലംഘിച്ചാൽ തടവുശിക്ഷ ആലപ്പുഴ: വീടിന്റെ പരിസരം വൃത്തിയായി സൂക്ഷിക്കാത്തതിന് കോടതി ശിക്ഷ വിധിച്ച...

കൊല്ലത്ത് കന്യാസ്ത്രി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിക്ക് സമീപമുള്ള ആരാധനാലയത്തിൽ

കൊല്ലത്ത് കന്യാസ്ത്രി തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടെത്തിയത് ആശുപത്രിക്ക് സമീപമുള്ള...

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും

പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും തൃശൂർ: പാലിയേക്കരയിൽ ഏർപ്പെടുത്തിയ ടോൾ വിലക്ക് തുടരുമെന്ന്...

Related Articles

Popular Categories

spot_imgspot_img