മാവേലി സ്റ്റോറിലെ പരിപ്പും പഞ്ചസാരയും മാവേലിക്കൊപ്പം പാതാളത്തിലേക്ക്; ഓണം കഴിഞ്ഞെത്തിയ വിഷുവിനുപോലും കണി കാണാൻ കിട്ടിയിട്ടില്ല; എട്ടു മാസമായി, ലേശം പഞ്ചാരയെങ്കിലും കിട്ടിയിരുന്നെങ്കിൽ

തിരുവനന്തപുരം: കഴിഞ്ഞ ഓണക്കാലത്താണ് മാവേലി സ്റ്റോറുകളില്‍ അവസാനമായി പഞ്ചസാര എത്തിയത്. പഞ്ചസാര വാങ്ങാന്‍ മാവേലി സ്റ്റോറുകളിലെത്തുന്നവര്‍ എട്ടുമാസമായി നിരാശരായി മടങ്ങുകയാണ്. സബ്സിഡി സാധനങ്ങളുടെ വില വര്‍ധിപ്പിച്ചെങ്കിലും പഞ്ചസാരയും തുവരപ്പരിപ്പും വില്‍പ്പനയ്ക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല. കുടിശ്ശിക മുടങ്ങിയതോടെ വിതരണക്കാര്‍ സപ്ലൈകോയ്ക്ക് പഞ്ചസാര നല്‍കുന്നില്ലെന്നതാണ് പ്രതിസന്ധിക്ക് കാരണം. 200 കോടി രൂപ അടിയന്തരമായി ലഭിക്കാതെ പ്രശ്‌നം പരിഹരിക്കാനാകില്ല എന്നാണ് പഞ്ചസാര പ്രശ്‌നത്തില്‍ ഭക്ഷ്യവകുപ്പിന്റെ നിലപാട്. അനുവദിക്കാന്‍ ഖജനാവില്‍ പണമില്ലെന്ന് ധനവകുപ്പും വിശദീകരിക്കുന്നു. പഞ്ചസാരയ്ക്ക് ഒപ്പം തുവരപ്പരിപ്പും സപ്ലൈകോയില്‍ സ്റ്റോക്കെത്തിയിട്ട് മാസങ്ങളേറെയായി.

സപ്ലൈക്കോയ്ക്ക് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ തൊഴിലാളി സംഘടന പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു.അടുത്ത ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എഐടിയുസി സംസ്ഥാന ഭാരവാഹികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യാഗ്രഹമിരിക്കും. സപ്ലൈകോയെ ധനവകുപ്പ് അവഗണിക്കുന്നുവെന്നാണ് സിപിഐ സംഘടനകളുടെ പരാതി.

നേരത്തെ 22 രൂപയായിരുന്ന പഞ്ചസാര വില ഫെബ്രുവരിയില്‍ 27 രൂപയാക്കി വര്‍ധിപ്പിച്ചെങ്കിലും സ്റ്റോക്ക് എത്തിക്കാന്‍ സപ്ലൈകോയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. 40 മുതല്‍ 45 രൂപ വരെയാണ് പഞ്ചസാരയുടെ വിപണി വില. സബ്‌സിഡി സാധനങ്ങളില്‍ ഏറ്റവും ആവശ്യക്കാരുള്ള ഇനം പഞ്ചസാരയാണ്. പഞ്ചസാര കിട്ടാതായതോടെ മാവേലി സ്റ്റോറുകളിലേക്കെത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞെന്ന് സപ്ലൈകോ ജീവനക്കാര്‍ തന്നെ സമ്മതിക്കുന്നു.

Read Also:ക്ഷേത്രത്തിലെ വഴിപാട് പണം സ്വീകരിക്കാൻ സ്വന്തം ഗൂഗിൾപേ, കൈക്കലാക്കിയത് ലക്ഷകണക്കിന് രൂപ; ദേവസ്വം ബോർഡ് ജീവനക്കാരന് സസ്പെൻഷൻ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം

വയനാട് തുരങ്കപാത നിര്‍മ്മാണോദ്ഘാടനം തിരുവനന്തപുരം: വയനാടിന്റെ യാത്രാപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമെന്ന നിലയിൽ ഏറെ...

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ്

എയർ ഇന്ത്യ വിമാനത്തിന് അടിയന്തര ലാൻഡിങ് ന്യൂഡൽഹി: എഞ്ചിനിൽ തീപടർന്നതിനെ തുടർന്ന് എയർ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

Related Articles

Popular Categories

spot_imgspot_img