web analytics

കേരളത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽപാത തിരുവനന്തപുരത്ത്; പാത വരുന്നത് 30 മീറ്ററോളം ആഴത്തിൽ; നിർമാണച്ചുമതല കൊങ്കൺ റെയിൽവേ കോർപറേഷന്

കേരളത്തിലെ ആദ്യത്തെ ഭൂഗർഭ റെയിൽപാതയ്ക്ക് കേന്ദ്രസർക്കാരിന്റെ അനുമതി ഉടൻ ലഭിച്ചേക്കും. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഭാഗമായാണ് ഭൂഗർഭ റെയിൽപാത നിർമിക്കുന്നത്. 1,200 കോടി രൂപയാണ് പദ്ധതിക്കായി ചെലവ് പ്രതീക്ഷിക്കുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ.

പദ്ധതിക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതികൂടി ആവശ്യമാണ്. കേന്ദ്രം നിയോഗിച്ച വിദഗ്ധ സമിതി കഴിഞ്ഞമാസം പദ്ധതി പ്രദേശം സന്ദർശിക്കുകയും യോഗം ചേരുകയും ചെയ്തിരുന്നു. ഇവരുടെ റിപ്പോർട്ട് കിട്ടിയാലുടൻ അനുമതി സംബന്ധിച്ച കാര്യത്തിൽ അന്തിമതീരുമാനം വരുമെന്നാണ് കരുതുന്നത്.

വിഴിഞ്ഞം തുറമുഖത്തു നിന്ന് ബാലരാമപുരം വരെയുള്ള 10.7 കിലോമീറ്റർ ദൂരത്തിലാണ് ഭൂഗർഭ റെയിൽപാത വരുന്നത്. ഇതിൽ ഭൂരിഭാഗം സ്ഥലങ്ങളിലും പാത കടന്നുപോകുന്നത് തുരങ്കത്തിനുള്ളിലൂടെയാണ്. ആകെ ദൂരത്തിൽ 9 കിലോമീറ്ററും ഭൂമിക്കടിയിലൂടെയാകും കടന്നുപോകുക. പദ്ധതിച്ചെലവ് കൂടാനുള്ള കാരണവും ഇതാണ്. വിഴിഞ്ഞം ഭാഗത്ത് തൂണുകൾക്ക് മുകളിലൂടെയാകും പാത നിർമാണം. ജനങ്ങളെ കാര്യമായി ബാധിക്കാതിരിക്കാനാണ് പുതിയ രീതിയിൽ പാത നിർമിക്കുന്നത്.

വിഴിഞ്ഞത്ത് നിന്നും തുടങ്ങി മുടവൂർപ്പാറയിൽ എത്തി നേമത്തേക്കും നെയ്യാറ്റിൻകരയിലേക്കും തിരിയുന്ന രീതിയിലാണ് പാതയുടെ രൂപരേഖ. പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽവേ കോർപറേഷനാണ്.നാലു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. പാത നിർമാണം പൂർത്തിയാകുന്നതോടെ ബാലരാമപുരം ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ വികസനം മറ്റൊരു തലത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതിവേഗം പണിപൂർത്തിയാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിക്കായി 5ഹെക്ടറോളം സ്ഥലമാണ് ഏറ്റെടുക്കേണ്ടി വരുമെന്ന് ഔദ്യോ​ഗീക വിശദീകരണം. റെയിൽപാത നിർമാണത്തിനായി കേന്ദ്രസഹായവും ഉണ്ടാകും.
പദ്ധതിയുടെ സ്ഥലമേറ്റെടുക്കാൻ 200 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടൽ. 30 മീറ്ററോളം ആഴത്തിലാകും പാത വരിക. ബാലരാമപുരം റെയിൽവേ സ്റ്റേഷൻ നിലവിലുള്ളിടത്തു നിന്ന് മാറ്റിസ്ഥാപിച്ച് സിഗ്‌നലിംഗ് സ്‌റ്റേഷനാക്കും. 70 കണ്ടെയ്നറുകൾ വരെ കയറ്റാവുന്ന റേക്കുകളായിരിക്കും സർവീസ് നടത്തുക.

Read Also: അങ്ങനെ ഞാനുള്ളപ്പോൾ നീ ഷൈൻ ചെയ്യണ്ടെന്ന് ഷൈൻ; ആലുവ അദ്വൈതാശ്രമത്തിലെത്തിയ അപ്രതീക്ഷിത അതിഥിയെ ചാക്കിലാക്കി അനിമൽ റെസ്ക്യൂവർ

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ഏജന്റുമാരുടെ മുതലെടുപ്പിന് അവസാനമാകുന്നു; ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി

ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ ഇനി ഇറാനിലേക്ക് നോ എന്‍ട്രി ഇനിയുമുതൽ സാധാരണ ഇന്ത്യൻ പാസ്‌പോർട്ട്...

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ

ആലപ്പുഴ റെയിൽവേ സ്റ്റേഷനടുത്ത് ട്രാക്കിൽ മനുഷ്യൻ്റെ കാൽ; കണ്ടത് മെമു മാറ്റിയപ്പോൾ ആലപ്പുഴ...

ഇനി ആളില്ലാതെ ഓടേണ്ട; കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’

കെഎസ്ആർടിസിയിലും, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ വരുന്നു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും മറ്റും സർവീസുകൾ...

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന്...

Related Articles

Popular Categories

spot_imgspot_img