20 – 30 രൂപയ്ക്ക് സ്കൂളിൽ കിട്ടുന്ന പുസ്തകത്തിന് പത്തിരട്ടി വില; കൃതൃമക്ഷാമം സൃഷ്ടിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങൾ കരിഞ്ചന്തയിൽ; തട്ടിപ്പിൽ വീഴരുതെന്ന് മുന്നറിയിപ്പ്


കൊച്ചി: കൃതൃമ ക്ഷാമം സൃഷ്ടിച്ച് എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങൾ നിയമവിരുദ്ധമായി അച്ചടിച്ച് വൻ വിലയ്ക്ക് വിൽക്കുന്നതായി ആക്ഷേപം. 20 – 30 രൂപയ്ക്ക് സ്കൂളിൽ കിട്ടുന്ന പുസ്തകം പത്തിരട്ടി വരെ കൂട്ടിയിട്ടുണ്ട് വിൽപന. പുതിയ ദേശീയ വിദ്യാഭ്യാസനയം വരുന്നതിനാൽ സ്കൂളുകളിൽ പുസ്തകമെത്താൻ വൈകുമെന്നാണ് കള്ളപ്രചാരണം. കൊച്ചിയിലെ ഒരു പ്രമുഖ സ്‌കൂളിൽ ആയിരത്തിലേറെ പുസ്‌തകങ്ങളാണ് വിൽപനക്ക് എത്തിച്ചത്. പാഠപുസ്‌തകങ്ങളെല്ലാം മാറുമെന്ന പ്രചാരണം മാസങ്ങൾക്കു മുമ്പേ തുടങ്ങിയിരുന്നു. എന്നാൽ, മൂന്ന്, ആറ് ക്ളാസുകളിലെ പുസ്‌തകങ്ങൾ മാത്രമാണ് മാറുന്നതെന്ന് എൻ.സി.ഇ.ആർ.ടി വൃത്തങ്ങൾ പറഞ്ഞു.

അച്ചടിച്ച പുസ്‌തകം ലഭിച്ചില്ലെങ്കിൽ വെബ്സൈറ്റിൽ നിന്ന് പ്രിന്റെടുത്ത് ബൈൻഡ് ചെയ്‌ത് ഉപയോഗിക്കാൻ അനുമതിയുണ്ട്. തികയാതെ വന്നാൽ സ്‌കൂളുകളും രക്ഷിതാക്കളും പകർപ്പെടുത്ത് ഉപയോഗിക്കാറുണ്ട്. എന്നാൽ,​ പുസ്‌തകമായി അച്ചടിച്ച് വിൽക്കുന്നത് നിയമവിരുദ്ധമാണ്.

കേന്ദ്രീയ വിദ്യാലയങ്ങളും സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകളും എൻ.സി.ഇ.ആർ.ടി പാഠപുസ്‌തകങ്ങളാണ് പഠിപ്പിക്കുന്നത്. സംസ്ഥാനത്ത് പ്ളസ് വൺ,​ പ്ളസ് ടുവിനും പല വിഷയങ്ങൾക്കും എൻ.സി.ഇ.ആർ.ടി സിലബസ് ഉപയോഗിക്കുന്നുണ്ട്. സ്വകാര്യ പ്രസാധകരും ബുക്ക് സ്റ്റാളുകളും നടത്തുന്ന വില്പനയ്‌ക്ക് ചില സ്വകാര്യ സ്‌കൂളുകളുടെ ഒത്താശയുമുണ്ട്.  ഇവ ജൂണിൽ തന്നെ ലഭ്യമാകും. 

മറ്റു പുസ്‌തകങ്ങൾ ലഭ്യമാണ്. ക്ഷാമമെന്ന പ്രചാരണത്തിൽ വീഴരുതെന്നും എൻ.സി.ഇ.ആർ.ടി മുന്നറിയിപ്പ് നൽകുന്നു.പരാതിയിൽ കൊച്ചിയിലെ രണ്ടു ബുക്ക് സ്റ്റാളുകളിൽ നിന്ന് മൂന്നു ലക്ഷത്തോളം രൂപയുടെ വ്യാജ പുസ്‌തകങ്ങൾ പിടിച്ചെടുത്തു. എൻ.സി.ഇ.ആർ.ടി ബംഗളൂരു മേഖലാ ഓഫീസിൽ കിട്ടിയ വിവരത്തെ തുടർന്ന് അസിസ്റ്റന്റ് സ്റ്റോർ ഓഫീസർ എം.ജെ. പരമേഷ് കൊച്ചിയിലെത്തി പുസ്തകം ഉയർന്ന വിലയ്ക്ക് വാങ്ങി. തുടർന്ന് തെളിവുസഹിതം നൽകിയ പരാതിയിൽ 1,200 പുസ്‌തകങ്ങളാണ് പൊലീസ് പിടിച്ചെടുത്തത്.

ഡൗൺലോഡ് ചെയ്യാവുന്നത് മറയാക്കി തരികിടമുഴുവൻ പുസ്‌തകങ്ങളും എൻ.സി.ഇ.ആർ.ടിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. 

 പുസ്‌ത കക്ഷാമമെന്നത് വ്യാജപ്രചാരണമാണെന്ന് നാഷണൽ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറൽ ഡോ. ഇന്ദിരാ രാജൻ പറഞ്ഞു. മാർച്ചിൽ ബുക്ക് ചെയ്‌ത പുസ്‌തകങ്ങൾ സ്‌കൂൾ തുറക്കും മുമ്പ് ലഭിക്കുമെന്നും ഇന്ദിരാ രാജൻ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ...

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ

റിസോർട്ടിൽ ലക്ഷങ്ങളുടെ മോഷണം പ്രതി അറസ്റ്റിൽ മൂന്നാർ പള്ളിവാസലിലെ റിസോർട്ടിൽ മോഷണം നടത്തിയ...

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം

ചെരുപ്പിനുള്ളിൽ പാമ്പ്; യുവാവിന് ദാരുണാന്ത്യം ബംഗളൂരു: ചെരുപ്പിനുള്ളിൽ ഒളിച്ചിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവിന്...

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ!

വീട്ടിലെ വാട്ടർ ബിൽ 49,476 രൂപ! മാന്നാര്‍: വയോധിക ഒറ്റക്ക് താമസിക്കുന്ന വീട്ടില്‍...

തീറ്റ മത്സരം

കട്ടപ്പന: കട്ടപ്പന: ഓണാഘോഷത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച തീറ്റ മത്സരം കണ്ടുനിന്നവർക്കും ആവേശ...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img