web analytics

ആപ്പ് അങ്കലാപ്പിൽ; കെജ്‌രിവാള്‍ കാത്തിരിക്കണം; കസ്റ്റഡി കാലാവധി മെയ് 20 വരെ നീട്ടി

ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ജുഡീഷ്യൽ കസ്റ്റഡി വീണ്ടും നീട്ടി. കസ്റ്റഡി കാലാവധി മെയ് 20 വരെ ഡൽഹി കോടതിയാണ് നീട്ടിയത്. ഇന്ന് കെജ്‌രിവാളിനെ വീഡിയോ കോൺഫറൻസിലൂടെയാണ് കോടതിയിൽ ഹാജരാക്കിയത്. തുടർന്ന് സിബിഐ, ഇഡി പ്രത്യേക ജഡ്ജി കാവേരി ബവേജ കെജ്രിവാളിൻ്റെ കസ്റ്റഡി കാലാവധി നീട്ടുകയായിരുന്നു. കേസിൽ കെജ്‌രിവാളിന്റെ കൂട്ടുപ്രതി ചൻപ്രീത് സിംഗിൻ്റെ ജുഡീഷ്യൽ കസ്റ്റഡിയും മെയ് 20 വരെ നീട്ടിയിട്ടുണ്ട്.

അതിനിടെ ഇടക്കാല ജാമ്യത്തില്‍ വിട്ടാല്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അനുവദിക്കില്ലെന്ന് ഇന്ന് സുപ്രീം കോടതിയും വ്യക്തമാക്കിയിരുന്നു. കെജ്രിവാളിന്റെ അറസ്റ്റില്‍ വ്യക്തത വേണമെന്ന് സുപ്രീം കോടതി ഇഡിയോട് ആവശ്യപ്പെട്ടിരുന്നു. അറസ്റ്റിനായുള്ള നിബന്ധനകള്‍ ഇഡി പാലിച്ചോയെന്ന് പരിശോധിക്കുമെന്നും അന്വേഷണം എന്തിന് രണ്ട് വര്‍ഷം നീണ്ടുവെന്നും ഇഡിയോട് സുപ്രീം കോടതി ചോദിച്ചു. കെജ്‌രിവാളിന്റെ അറസ്റ്റിനെതിരായ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇത്തരമൊരു പരാമര്‍ശം നടത്തിയത്.

അതേസമയം മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കൈകാര്യം ചെയ്യില്ലെന്ന് അരവിന്ദിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി സുപ്രീം കോടതിയില്‍ ഉറപ്പ് നല്‍കി.

 

Read More: വെസ്റ്റ് നൈല്‍ പനി: ജാഗ്രത നിർദ്ദേശവുമായി വീണ ജോര്‍ജ്; കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനം

spot_imgspot_img
spot_imgspot_img

Latest news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ

മാളികപ്പുറം മേൽശാന്തിയുടെ അക്കൗണ്ടിൽ 46.51 ലക്ഷം; വിജിലൻസ് റിപ്പോർട്ട് ഹൈക്കോടതിയിൽ കൊച്ചി: കഴിഞ്ഞ...

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

Other news

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല

എൽപിജി ക്ഷാമം; സ്‌കൂളുകളിൽ വീണ്ടും വിറക് അടുപ്പ്, ഉച്ചഭക്ഷണം മുടങ്ങില്ല തിരുവനന്തപുരം: സംസ്ഥാനത്ത്...

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ്

യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; മൂന്ന് നിർണായക നിബന്ധനകൾ മുന്നോട്ടുവച്ച് പ്രസിഡന്റ് അമേരിക്ക–ഇസ്രയേൽ–ഇറാൻ...

‘വിവാഹം കഴിക്കാൻ അനുവദിച്ചെങ്കിൽ തീകൊളുത്തും’….. പ്രണയവിവാഹത്തിന് വീട്ടുകാർ എതിർപ്പ്; പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം

പോലീസ് സ്റ്റേഷന് മുന്നിൽ കമിതാക്കളുടെ ആത്മഹത്യാശ്രമം ഉത്തർപ്രദേശിലെ ജലൗൺ ജില്ലയിൽ വീട്ടുകാർ...

മൊണാലിസയ്ക്ക് ‘17 വയസേ ഉള്ളൂ’ … സിപിഎം നേതാക്കളുടെ സാന്നിധ്യവും ചർച്ചയാകുന്നു

മൊണാലിസയ്ക്ക് ‘17 വയസേ ഉള്ളൂ’ … സിപിഎം നേതാക്കളുടെ സാന്നിധ്യവും ചർച്ചയാകുന്നു തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img