web analytics

ആടുജീവിതത്തിന്റെ ഒമാൻ ഷൂട്ട്​ ഇല്ലാതാക്കിയതിന് മലയാളികൾ​, സിനിമ പ്രദർശന​ അനുമതിയും മുടക്കി; ആരോപണവുമായി ബ്ലെസി

പൃഥ്വിരാജ് നായകനായി എത്തിയ ‘ആടുജീവിതം’ സിനിമ ഒമാനിൽ ഷൂട്ട്​ ചെയ്യാൻ കഴിയാതിരുന്നത് മലയാളികളായ ചില ആളുകളുടെ നിക്ഷിപ്ത താൽപര്യം കൊണ്ടെന്ന് സംവിധായകൻ ബ്ലെസി. സിനിമയുടെ ഒരു ഭാഗം ഒമാനിൽ ചിത്രീകരിക്കാനിരുന്നതാണെന്നും എന്നാൽ അത് ചിലർ മുൻകൈയ്യെടുത്ത് തടഞ്ഞെന്നും ബ്ലെസി ആരോപിച്ചു. ചിത്രം പ്രദർശിപ്പിക്കാതിരിക്കാനും ഇവർ ശ്രമിച്ചെന്നും സംവിധായകൻ പറഞ്ഞു. മസ്കത്തിലെ ഒമാൻ ഫിലിം​ സൊസെറ്റിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

‘സിനിമ പ്രദർശനത്തിന്​ അനുമതി തടയാനുള്ള കാരണമായി പറഞ്ഞത് സിനിമയ്ക്ക്​ ആധാരമായ പുസ്​തകം നിരോധിച്ചതുകൊണ്ടാണെന്നാണ്. സൗദിയും കുവൈത്തും മാറ്റി നിർത്തിയാൽ മറ്റെല്ലാ ജിസിസി രാജ്യങ്ങളിലും ആടുജീവിതം പ്രദർശിപ്പിക്കാനുള്ള അനുമതി ലഭിച്ചിട്ടുണ്ട്. അവിടെയും സിനിമ ഉടൻ റിലീസ് ചെയ്യും,’ ബ്ലെസി പറഞ്ഞു.

അതേസമയം, ആടുജീവിതം മെയ് 10ന് ഒടിടിയിലെത്തും. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. തിയേറ്ററിൽ വമ്പൻ വിജയം നേടിയ ചിത്രം 25 ദിവസം കൊണ്ടാണ് 150 കോടി ക്ലബില്‍ ഇടം നേടിയത്.

 

Read Also: അടിമുടി ദുരൂഹത; കാണാതായ യുവതി വീടിനുള്ളിൽ മരിച്ച നിലയിൽ; വീട് നോക്കാൻ ഏൽപ്പിച്ച യുവാവ് മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയിൽ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ

ദേവസ്വം ബോർഡിലെ ശമ്പളം കൊണ്ട് മാത്രം ഇത്രയുമധികം സമ്പാദിക്കാനാകുമോ കോട്ടയം: പെരുന്നയിലെ ഒരു...

Other news

സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ വീഴ്ച ചർച്ചയിൽ

സ്‌കൂള്‍ ഗോവണിയിൽ നിന്ന് വീണ മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സുരക്ഷാ...

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു

ആർ. മാധവൻ ജി.ഡി. നായിഡുവായി; ‘ഇന്ത്യൻ എഡിസൺ’ ബയോപിക് ‘ജിഡിഎൻ’ ഫസ്റ്റ്...

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി

സിഗരറ്റ് കള്ളക്കടത്ത്; കംബോഡിയയിൽ നിന്നും കൊണ്ടുവന്ന 66,000 സിഗരറ്റുകൾ പിടികൂടി ന്യൂഡല്‍ഹി: നിര്‍ബന്ധിത...

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത

ഇടുക്കിയിൽ ആസിഡ് പൊള്ളലേറ്റ് വായോധികൻ്റെ മരണം ; ദുരൂഹത ഇടുക്കി കമ്പംമെട്ട് നിരപ്പേക്കടയില്‍...

Related Articles

Popular Categories

spot_imgspot_img