ചിന്നസ്വാമി സ്റ്റേഡിയത്തിൽ കൂട്ട തകർച്ച നേരിട്ട ആർസിബിക്ക് ഒടുവിൽ നാല് വിക്കറ്റിന്റെ വിജയം. ഗുജറാത്ത് ടൈറ്റൻസിനെതിരെ 148 റൺസ് പിന്തുടർന്ന ബാംഗ്ലൂർ 13.4 ഓവറിൽ ആറ് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് തുടർച്ചയായ മൂന്നാം ജയം നേടിയത്. ആർ സി ബി കൈ ഓപ്പണർമാരായ നായകൻ തുപ്ലസിസും വിരാട് കോലിയും ചേർന്ന് 5.5 അടിച്ചു കൂട്ടിയത് 92 റൺസ് ആണ്. ടൈറ്റന്‍സിനായി നാല് വിക്കറ്റ് പ്രകടനം പുറത്തെടുത്ത ജോഷ് ലിറ്റിലിന് നിരാശയായി മത്സരഫലം.
18 പന്തില്‍ 50 തികച്ച ഫാഫ് 23 ബോളില്‍ 10 ഫോറും മൂന്ന് സിക്സറും സഹിതം 64 റണ്‍സെടുത്ത് പുറത്തായി. പേസർ ജോഷ് ലിറ്റിലിന്‍റെ പന്തില്‍ ഫാഫിനെ ഷാരൂഖ് ഖാന്‍ ക്യാച്ചെടുക്കുകയായിരുന്നു. തൊട്ടടുത്ത ഓവറില്‍ ജാക്സിനെ സ്പിന്നർ നൂർ അഹമ്മദ് പറഞ്ഞയച്ചു. രജത് പാടിദാർ, ഗ്ലെന്‍ മാക്സ്‍വെല്‍, കാമറൂണ്‍ ഗ്രീന്‍ എന്നിവർ ജോഷിന് മുന്നില്‍ വന്നപോലെ കൂടാരം കയറി. ഇതോടെ സമ്മർദ്ദത്തിലായ കോലിയും 27 പന്തില്‍ 42 റണ്‍സുമായി നൂറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീടുവന്ന ദിനേശ് കാർത്തിക്കാണു സമ്മർദ്ദം അകറ്റിയത്. സ്വപ്നില്‍ സിംഗിനെ കൂട്ടുപിടിച്ച് കളിച്ച ദിനേശ് കാളി മുന്നോട്ടു നീക്കി. 14-ാം ഓവറില്‍ ബെംഗളൂരു വിജയം കണ്ടു. സ്പിന്നർ റാഷിദ് ഖാനെതിരെ സ്വപ്നില്‍ സിക്സോടെയാണ് മത്സരം ഫിനിഷ് ചെയ്തത്. ഡികെ 12 പന്തില്‍ 21* ഉം, സ്വപ്നില്‍ 9 പന്തില്‍ 15* ഉം റണ്‍സുമായി പുറത്താവാതെ നിന്നു.
Read also: എന്താണ് സൂര്യാഘാതം ? എങ്ങിനെ നേരിടാം; തീർച്ചയായും അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ: