കണ്ണിൽ ചോരയില്ലാത്ത ഹാക്കർമാർ; റീജിയണൽ ക്യാൻസർ സെന്ററിറിലെ റേഡിയേഷൻ ചികിത്സ മുടങ്ങി; തകർത്തത് 20ലക്ഷത്തിലേറെ രോഗികളുടെ ചികിത്സാ വിവരങ്ങൾ; ചികിത്സ പുനരാരംഭിക്കാൻ ഒരാഴ്ച സമയമെടുക്കും; പ്രതികൾക്കെതിരെ ഭീകരവാദ കുറ്റം ചുമത്തും

തിരുവനന്തപുരം: റീജിയണൽ ക്യാൻസർ സെന്ററിറിലെ (ആർ.സി.സി) റേഡിയേഷൻ ചികിത്സ മുടക്കിയ സൈബർ ആക്രമണം വിദേശത്ത് നിന്നാണെണ് സ്ഥിരീകരിച്ച് പൊലീസ്.
തിങ്കളാഴ്ച രാവിലെയാണ് റേഡിയേഷൻ സോഫ്‌റ്റ്‌വെയർ അപ്‌ലോഡ് ചെയ്ത സെർവറുകൾ ഹാക്ക് ചെയ്യപ്പെട്ടത്. 20ലക്ഷത്തിലേറെ രോഗികളുടെ ചികിത്സാ വിവരങ്ങൾ ലോക്ക് ചെയ്ത ഹാക്കർമാർ ഇവ വിട്ടുനൽകാൻ ബന്ധപ്പെടാനുള്ള ഇ-മെയിൽ വിലാസം നൽകിയിരുന്നു. ഇതിൽ ബന്ധപ്പെട്ട് പൊലീസ് വിവരങ്ങൾ ശേഖരിക്കും.

ആക്രമണത്തിനിരയായ 14സെർവറുകളിൽ 11എണ്ണമേ ഇപ്പോഴും വീണ്ടെടുത്തിട്ടുള്ളൂ. അതിനാൽ തന്നെ റേഡിയേഷൻ ചികിത്സ അടുത്ത ആഴ്ചയേ പുനരാരംഭിക്കാനാകൂ എന്ന് ആശുപത്രി അധികൃതർ പറയുന്നു.സോഫ്‌റ്റ്‌വെയർ കമ്പനികളായ ജി.ഇ, വേരിയന്റ് എന്നിവയും ആർ.സി.സിയിലെ ഐ.ടി വിഭാഗവും ചേർന്ന് ഭാവിയിൽ സൈബർ ആക്രമണങ്ങൾ തടയാനുള്ള ഫയർവാൾ, ആന്റിവൈറസ് പ്രതിരോധം സജ്ജമാക്കുകയാണ്. ഇത് ഇന്ന് പൂർത്തിയാക്കി സോഫ്‌റ്റ്‌വെയർ ഓഡിറ്റിംഗും നടത്തിയ ശേഷം റേഡിയേഷൻ ചികിത്സ പുനരാരംഭിക്കും.

ഡേറ്റ വിട്ടുനൽകാൻ ഹാക്കർമാർ ക്രിപ്‌റ്റോകറൻസിയിൽ പണം ആവശ്യപ്പെട്ടാൽ, കൊച്ചിയിലെ പ്രത്യേകസംഘവും അന്വേഷിക്കും. ആക്രമണം ഏത് രാജ്യത്തു നിന്നാണെന്നും ഏത് ഐ.പി വിലാസത്തിൽ നിന്നാണെന്നും കണ്ടെത്താൻ സൈബർ, ഫോറൻസിക്, ലോഗ് പരിശോധന പുരോഗമിക്കുകയാണ്. ഒരാഴ്ചയ്ക്കകം ഇത് പൂർത്തിയാവും. കമ്പ്യൂട്ടറുകളുടെ ലോഗ്അനാലിസിസിലൂടെ ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. മൂന്ന് ടീമുകളാണ് അന്വേഷിക്കുന്നത്.

ഹാക്കിംഗിൽ പഴുതുകൾ അവശേഷിപ്പിച്ചതിനാൽ പ്രതികൾ പ്രൊഫഷണൽ സംഘങ്ങളാവില്ലെന്നാണ് പൊലീസിന്റെ നിഗമനം.സൈബർ പൊലീസും ഐ.ടി വകുപ്പിന്റെ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും (സെർട്ട്-കെ) അടിയന്തര നടപടികളിലൂടെയാണ് ഡേറ്റ വീണ്ടെടുത്തത്. എഫ്.ഐ.ആർ ശക്തമാണം.

Read Also: ആദിത്യ വിനോദ് ആക്ടീവ ‌സ്‌കൂട്ടറിൽ പറക്കുന്നത് ഐ. എ. എസ് സ്വപ്നം സാക്ഷാത്കരിക്കാൻ; ഇയർഫോണിൽ ക്ലാസുകൾ കേട്ടുകൊണ്ട് പഠിക്കും; തിരുവനന്തപുരത്തെ സൊമാറ്റോ ഡെലിവറി ഗേളിൻ്റെ വേറിട്ട ജീവിത കഥ

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി ഈ രാജ്യം…! കാരണം ഇതാണ്…..

ഫെയ്‌സ്ബുക്ക്, എക്‌സ്, ഇൻസ്റ്റാഗ്രാം, യൂട്യൂബ്…..26 സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിരോധനം ഏർപ്പെടുത്തി...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ 'തുമ്പ' എത്തി തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി...

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ്

ശിൽപാ ഷെട്ടിക്കും ഭർത്താവിനുമെതിരെ ലുക്ക്ഔട്ട് നോട്ടീസ് മുംബൈ: വഞ്ചനാക്കേസിൽ ബോളിവുഡ് താരം ശിൽപാ...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

Related Articles

Popular Categories

spot_imgspot_img