web analytics

വീട്ടിലെ വോട്ടിൽ തിരിമറി; ബോക്സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തു, പരാതി

കോഴിക്കോട്: ലോക്സഭാ തിര‍ഞ്ഞെടുപ്പിൽ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്തവർക്കായി ഒരുക്കിയ വീട്ടിലിരുന്ന് വോട്ടിൽ സൗകര്യത്തിലും തിരിമറിമെന്ന് പരാതി. വോട്ട് ചെയ്ത് ബോക്സിൽ നിക്ഷേപിച്ച ബാലറ്റ് പുറത്തെടുത്തതായി പരാതിയിൽ പറയുന്നു. കോഴിക്കോട് ബാലുശ്ശേരി 31ാം നമ്പർ ബൂത്തിലാണ് സംഭവം.

വോട്ട് രേഖപ്പെടുത്തിയ ബാലറ്റ് കവറിലിട്ട് സീൽ ചെയ്യാതെ ബോക്സിൽ നിക്ഷേപിച്ചു. എന്നാൽ അബദ്ധം മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ബോക്സിൽ നിന്ന് ബാലറ്റ് തിരികെയെടുത്തു. ശേഷം ബാലറ്റ് കവറിലിട്ട് സീൽ ചെയ്ത് വീണ്ടും നിക്ഷേപിക്കുകയായിരുന്നു. സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ജില്ലാ വരണാധികാരികൂടിയായ ജില്ലാ കളക്ടർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്നലെ മുതലാണ് വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യമാരംഭിച്ചത്. ബൂത്തിലെത്തി വോട്ട് ചെയ്യാൻ കഴിയാത്ത 85 വയസ്സ് കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കുമായാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വോട്ട് ചെയ്യാൻ കഴിയില്ലെന്ന് ബൂത്ത് ലെവൽ ഓഫീസർമാർക്ക് അപേക്ഷ നൽകിയവരുടെ വീടുകളിലാണ് അധികാരപ്പെട്ടവരെത്തി വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നത്.

 

Read Also: ജപ്പാൻ സന്ദർശിക്കാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്; ഇത്തവണ സന്ദർശിച്ചത് റെക്കോർഡ് സഞ്ചാരികൾ

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന പോലെ, ഇന്ന് സഞ്ജു സാംസൺ ബാറ്റ് ചെയ്യുമ്പോൾ….

ഒരു കാലത്ത് സച്ചിൻ ടെണ്ടുൽക്കർ ക്രീസിൽ എത്തിയാൽ മുഴുവൻ രാജ്യവും ഉറ്റുനോക്കിയിരുന്ന...

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം

അയലയും മത്തിയും അല്ല; ഭക്ഷണപ്രേമികൾ ഇപ്പോൾ തിരയുന്നത് ഈ മത്സ്യം സമുദ്രമത്സ്യങ്ങളെക്കാൾ ഇന്ന്...

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി:...

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി

അങ്കണവാടിയുടെ അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ മൂർഖൻ പാമ്പ്; കുട്ടികളെ സുരക്ഷിതമായി മാറ്റി നിലമ്പൂരിലെ അങ്കണവാടിയിൽ...

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18 ലക്ഷം

കേരളത്തിൽ സ്വർണവില വീണ്ടും താഴേക്ക്; പവന് 1,440 രൂപ ഇടിഞ്ഞ് 1.18...

സി.പി.ഐയിൽ നിന്ന് രാജിവെച്ച് എംഎൽഎ സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപനം

സി.പി.ഐയിൽ നിന്ന് രാജിവെച്ച് എംഎൽഎ സി.സി. മുകുന്ദൻ; നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന്...

Related Articles

Popular Categories

spot_imgspot_img