ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് ഒരേസമയം തിരഞ്ഞെടുക്കപ്പെട്ട് മലയാളികളായ യുവതികൾ. മലയാളി വനിതാ ക്രിക്കറ്റ് താരമായ സജന സജീവനും ആശാ ശോഭനയും ആണ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ബംഗ്ലാദേശ് പര്യടനത്തിനുള്ള സീനിയർ വനിത ടീമിലാണ് ഇരുവരും സ്ഥാനം നേടിയത്. ഡബ്ലിയുപിഎല്ലിൽ തന്റെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തിൽ തന്നെ സിക്സർ അടിച്ച താരമാണ് സജന സജീവൻ. മുംബൈ ഇന്ത്യൻസിനു വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത സജന മറ്റു നിരവധി മികച്ച പ്രകടനങ്ങളും നടത്തിയിട്ടുണ്ട്. യുപി വാരിയേഴ്സിനെതിരായ മത്സരത്തിൽ സോഫി എക്ലസ്റ്റനെ പുറത്താക്കിയ ഡൈവിംഗ് ക്യാച്ച് താരത്തിന് ഏറെ പ്രശംസ നേടിക്കൊടുത്തു. ഇതിലൂടെ ടൂർണമെന്റിലെ ഏറ്റവും മികച്ച ക്യാച്ചിനുള്ള പുരസ്കാരവും സജനയെ തേടിയെത്തി.
ഇന്ത്യന്‍ വനിതാ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ദയലാന്‍ ഹേമലത, സജന സജീവന്‍, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), രാധാ യാദവ്, ശ്രേയങ്ക പാട്ടീല്‍, സൈക ഇഷാഖ്, ആശാ ശോഭന, രേണുക സിങ് താക്കൂര്‍, ടിറ്റാസ് സാധു, ദീപ്തി ശര്‍മ, പൂജ വസ്ത്രാകര്‍, അമന്‍ജോത് കൗര്‍.
READ ALSO;