പാലക്കാട്: പട്ടാമ്പിയിൽ യുവതിയെ കൊല്ലപ്പെട്ട നിലയിൽ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട പ്രവിയയും ആത്മഹത്യ ചെയ്ത പ്രതി സന്തോഷും ഏറെ നാളായി സുഹൃത്തുക്കളാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരും പങ്കാളികളുമായി അകന്നു കഴിയുന്നവരാണ്. യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചതാണ് പ്രകോപന കാരണമെന്ന് ആണ് വിവരം. ഇന്ന് രാവിലെയാണ് തൃത്താല ആലൂർ സ്വദേശിയാണ് പ്രവിയയെ കൊലപ്പെടുത്തിയ ശേഷം പ്രതി സന്തോഷ് ആത്മഹത്യ ചെയ്തത്.
പ്രവിയയെ കുത്തികൊലപ്പെടുത്തിയ ശേഷം തീകൊളുത്തി മൃതദ്ദേഹം നശിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ടരയോടെയാണ് കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിയുന്ന നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഉടൻ പൊലീസിൽ വിവരമറിയിച്ചു. ഫയർഫോഴ്സ് എത്തി തീ കെടുത്തിയ ശേഷം പൊലീസ് നടത്തിയ പരിശോധനയിൽ മൃതദേഹത്തിൻ്റെ അരികിൽ നിന്ന് കത്തിയും കവറും കണ്ടെത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃത്താല പട്ടിത്തറ സ്വദേശിനി പ്രവിയയാണ് മരണപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചത്. ഇവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനിടെയാണ് സുഹൃത്തായ ആലൂർ സ്വദേശി സന്തോഷിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടത്. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സന്തോഷിന്റെ മരണം. ഇരുവരും ഏറെ നാളായി സുഹൃത്തുകളായിരുന്നുവെന്നും ആക്രമണത്തിൻ്റെ കാരണം പരിശോധിക്കുകയാണന്നും പട്ടാമ്പി പൊലീസ് അറിയിച്ചു.
Read Also: പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം വഴിയരികിൽ കത്തിക്കരിഞ്ഞ നിലയിൽ