ഹോസ്റ്റലിന് പുറത്ത് യുവാക്കൾ തമ്മിൽ കൈയാങ്കളി; വനിത ഹോസ്റ്റലിൽ വിദ്യാർഥിനിയെ ചവിട്ടി കൂട്ടിയത് എട്ടു പേർ; കലൂർ ലിങ്ക് റോഡിലെ വനിതാഹോസ്റ്റലിലെ അന്തേവാസികൾക്കെതിരെ കേസ്

കൊച്ചി: വനിതാ ഹോസ്റ്റലിൽ ക്രൂരമായ മർദ്ദനത്തിന് ഇരയായെന്ന യുവതിയുടെ പരാതിയിൽ എട്ട് യുവതികൾക്കെതിരെ പൊലീസ് കേസെടുത്തു. കലൂർ ലിങ്ക് റോഡിൽ പ്രവർത്തിക്കുന്ന വനിതാഹോസ്റ്റലിലെ അന്തേവാസികൾക്കെതിരെയാണ് പാലാരിവട്ടം പൊലീസ് കേസെടുത്തത്. ഇതേ ഹോസ്റ്റലിൽ താമസിക്കുന്ന വയനാട് സ്വ​ദേശിനിയായ ഇരുപത്തിരണ്ടുകാരിയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി. ഹോസ്റ്റലിന് പുറത്ത് രാത്രിയിൽ യുവാക്കൾ തമ്മിൽ നടന്ന കയ്യാങ്കളിയുടെ പേരിൽ തന്നെ അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു എന്നാണ് യുവതിയുടെ പരാതി.

കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. എറണാകുളത്ത് ഒരു സ്ഥാപനത്തിലെ വിദ്യാർത്ഥിനിയാണ് പരാതിക്കാരിയായ യുവതി. പഠനത്തോടൊപ്പം ജോലിയും ചെയ്യുന്നുണ്ട്. ഇതിനാൽ രാത്രി 11മണിയാകുമ്പോഴാണ് ഇവർ ഹോസ്റ്റലിൽ തിരിച്ചെത്തിയിരുന്നത്. സംഭവത്തിന് ഏതാനും ദിവസംമുമ്പ് യുവതി എത്തിയതിന് പിന്നാലെ ഹോസ്റ്റലിന് പുറത്ത് യുവാക്കൾ തമ്മിൽ കൈയാങ്കളി നടന്നിരുന്നു.

ഈ അടിപിടി പരാതിക്കാരിയുടെ പേരിലായിരുന്നുവെന്ന് പ്രതികൾ ആരോപിച്ചു. ഇതിനെ ചോദ്യംചെയ്ത യുവതിയെ എട്ടുപേർ ചേർന്ന് ഹോസ്റ്റലിന് മുന്നിലെ പടിക്കെട്ടിൽ തടഞ്ഞുനിറുത്തി മർദ്ദിക്കുകയായിരുന്നു. അടിക്കുകയും ചവിട്ടുകയും ആയുധം ഉപയോഗിച്ച് മർദ്ദിച്ച് പരിക്കേൽപ്പിച്ചെന്നുമാണ് യുവതിയുടെ മൊഴി. കേസ് തുടരന്വേഷണത്തിനായി വനിതാ പൊലീസിന് കൈമാറും.

പ്രതികളുടെ മൊഴി വൈകാതെ രേഖപ്പെടുത്തും. അതേസമയം, ഇരുപത്തിരണ്ടുകാരിക്കെതിരെ പ്രതികളും പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. യുവാക്കൾ എന്തിന് വന്നു, പരസ്പരം സംഘർഷമുണ്ടാക്കിയതിന് കാരണമെന്ത് തുടങ്ങിയ കാര്യങ്ങളും അന്വേഷണപരിധിയിൽ വരും

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ

ഇന്ത്യയിലെ 47 % മന്ത്രിമാർക്കും ക്രിമിനൽ കേസുകൾ ന്യൂഡൽഹി: ഇന്ത്യയിലെ മന്ത്രിമാരിൽ വലിയൊരു...

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ്

കൊച്ചിയിൽ വെര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പ് കൊച്ചി: കൊച്ചിയില്‍ വെര്‍ച്വല്‍ അറസ്റ്റിന്റെ പേരില്‍ വീട്ടമ്മക്ക്...

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

Related Articles

Popular Categories

spot_imgspot_img