തിരുവനന്തപുരം: റവന്യു വകുപ്പിന്റെ സാമൂഹ്യമാധ്യമ വിഭാഗമായ റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ ഫെയ്സ്ബുക്, യുട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെട്ടതായി വിവരം. ഫെയ്സ്ബുക് അക്കൗണ്ട് ഹാക്ക് ചെയ്തതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഏപ്രിൽ അഞ്ചിനു സൈബർ ഡോമിലും സംസ്ഥാന ഐടി മിഷനിലും റവന്യു ഇൻഫർമേഷൻ ബ്യൂറോ പരാതി നൽകിയിരുന്നു.
തുടർന്ന് ഇന്ന് ഉച്ചയോടെ റവന്യു ഇൻഫർമേഷൻ ബ്യൂറോ എന്ന പേരിലുള്ള യുട്യൂബ് ചാനലും ഹാക്ക് ചെയ്യപ്പെട്ടു. സമൂഹമാധ്യമ അക്കൗണ്ടുകൾ വീണ്ടെടുക്കുന്നതിനായി അധികൃതർക്കു പരാതി നൽകി. റവന്യു ഇൻഫർമേഷൻ ബ്യൂറോയുടെ പേരിൽ തെറ്റായ സന്ദേശങ്ങളും വിവരങ്ങളും പങ്കുവയ്ക്കപ്പെടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Read Also: ഗൂഢാലോചനക്ക് തെളിവുണ്ടെന്ന് ഡൽഹി ഹൈക്കോടതി, അറസ്റ്റ് ശരിവച്ചു; അരവിന്ദ് കെജ്രിവാളിന് തിരിച്ചടി