web analytics

47 ലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്;  പിടിയിലായ മൂവാറ്റുപുഴ സ്വദേശി വെളിപ്പെടുത്തിയത് എൽ.ഡി എഫ് കൗൺസിലറുടെ പങ്ക്; കൊടുവള്ളിയിലെ തീപ്പൊരി നേതാവ് പിടിയിലായത് ഇങ്ങനെ

കൊടുവള്ളി (കോഴിക്കോട്): ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ കൊടുവള്ളി നഗരസഭ കൗണ്‍സിലർ അറസ്റ്റിൽ. അഹമ്മദ് ഉനൈസ് (28) ആണ് ഹൈദരാബാദ് പൊലീസിന്റെ പിടിയിലായത്. ക്രിപ്റ്റോ കറൻസി വഴി 47 ലക്ഷം രൂപ തട്ടിയതിന്റെ പരാതിയിലാണ് അറസ്റ്റ്. കൊടുവള്ളി നഗരസഭ 12-ാം വാർഡ് കൗണ്‍സിലർ ആണ് പിടിയിലായ അഹമ്മദ് ഉനൈസ്. കൊടുവള്ളി പൊലീസിന്റെ സഹായത്തോടെ പ്രതിയെ ഹൈദരാബാദ് സൈബർ പൊലീസ് പിടികൂടുകയായിരുന്നു.

ശനിയാഴ്ച രാവിലെ പത്തോടെ കൊടുവള്ളിയിലെത്തിയ അഞ്ചംഗ ഹൈദരാബാദ് സൈബർ പൊലീസ്, അഹമ്മദ് ഉനൈസിനെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. 47 ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈദരാബാദിൽ റജിസ്റ്റർ ചെയ്ത കേസിൽ ഉനൈസിന് പങ്കുണ്ടെന്ന് കണ്ടെത്തിയെന്നും ഇയാളെ അറസ്റ്റുചെയ്ത് ഹൈദരാബാദിലേക്ക് കൊണ്ടു പോയെന്നും കൊടുവള്ളി പൊലീസ് പറഞ്ഞു. ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുൻപ് പിടിയിലായ മൂവാറ്റുപുഴ സ്വദേശി ഫിറോസിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉനൈസിലേക്ക് അന്വേഷണം എത്തിയത്.

ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെന്ന് കൊടുവള്ളി ഇൻസ്‌പെക്ടർ സി.ഷാജു പറഞ്ഞു. പന്നിക്കോട്ടൂർ സ്വദേശിയായ അധ്യാപകന് 22 ലക്ഷം രൂപയും എൻജിനീയറായ മറ്റൊരാൾക്ക് 30 ലക്ഷം രൂപയും നഷ്ടപ്പെട്ടതായി പരാതിയുണ്ട്. അന്തർ സംസ്ഥാന ലോബിയാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിലെന്നും പൊലീസ് അറിയിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ

കരട് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായവർക്ക് വീണ്ടും അവസരം; സുപ്രീംകോടതി ഇടപെടൽ തിരുവനന്തപുരം:...

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ നടത്തും

ഒരു ബെഞ്ചിൽ അഞ്ചോ ആറോ വിദ്യാർഥികളെ ഇരുത്തേണ്ടിവരും; മോഡൽ പരീക്ഷ എങ്ങനെ...

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത്

സഖാക്കളെ… വാജിവാഹനത്തെ പറ്റി ഇനി ഒരക്ഷരം മിണ്ടരുത്; ദൃശ്യങ്ങൾ പുറത്ത് തിരുവനന്തപുരം: ശബരിമലയിലെ...

Other news

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു

സ്വർണത്തിന് പിന്നാലെ വെള്ളിയും; റെക്കോര്‍ഡ് കുതിപ്പ് വില മൂന്ന് ലക്ഷം കടന്നു കൊച്ചി:...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ് ചെന്നിത്തല

വർഗീയ ധ്രൂവീകരണം സൃഷ്ടിച്ച് വോട്ടുനേടാനുള്ള സിപിഎം ശ്രമങ്ങൾ അതീവ അപകടകരമെന്ന് രമേശ്...

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ

ഈ ‘ബംഗാളി’ ചരിത്രമായി… യൂട്യൂബിൽ 50 ലക്ഷം കാഴ്ചക്കാർ യൂട്യൂബിൽ 50 ലക്ഷം...

ഹോട്ടൽ ബിസിനസിന്റെ മറവിൽ മയക്കുമരുന്നും പെൺവാണിഭവും; ഇന്ത്യൻ ദമ്പതികൾ യുഎസിൽ പിടിയിൽ

ഹോട്ടൽ ബിസിനസിന്റെ മറവിൽ മയക്കുമരുന്നും പെൺവാണിഭവും; ഇന്ത്യൻ ദമ്പതികൾ യുഎസിൽ പിടിയിൽ വർജീനിയ:...

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം

രാഹുൽ ഗാന്ധി ഇന്ന് കൊച്ചിയിൽ; മഹാ പഞ്ചായത്തിന് സജ്ജമായി നഗരം കൊച്ചി: രാഹുൽ...

Related Articles

Popular Categories

spot_imgspot_img