ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം കടുത്ത പ്രചാരണത്തിലാണ്. സ്ഥാനാർത്ഥികളുടെ പ്രായവും ആസ്തിയും എന്നുവേണ്ട സകല ചരിത്രവും സോഷ്യൽ മീഡിയ പുറത്തു കൊണ്ടുവന്നുകൊണ്ടിരിക്കുകയാണ്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും സ്ഥാനാർത്ഥികൾ എങ്ങിനെയാണ് എന്ന കാര്യം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ലോക്സഭാ ഇലക്ഷനിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വിദ്യാഭ്യാസ ഗോഗ്യതകൾ അറിയുന്നത് കൗതുകകരമാണ്.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ മുന്‍പന്തിയില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരാണ്.
അമേരിക്കയിലെ ടഫ്‌സ് സര്‍വകലാശാലയില്‍ നിന്നും നിയമത്തിലും നയതന്ത്രത്തിലും ഡോക്ടറേറ്റ്, യുഎസ്‌എയിലെ പുഗറ്റ്‌സൗണ്ട് സര്‍വകലാശാലയില്‍ നിന്നും ഇന്റര്‍നാഷണല്‍ അഫയേഴ്‌സില്‍ ഡോക്ടര്‍ ഓഫ് ലെറ്റേഴ്‌സ് ബിരുദം ഉള്ളതായും തരൂര്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
തരൂരിന്റെ എതിരാളിയും തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജീസില്‍ നിന്നും ഇലക്‌ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം. ചിക്കാഗോയിലെ ഇല്ലിനോയിസ് ടെക്‌നോളജിയില്‍ നിന്നും കമ്ബ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദവുമുണ്ട്. കൂടാതെ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്നും അഡ്വാന്‍സ് മാനേജ്‌മെന്റ് പ്രോഗ്രാമും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസയോഗ്യത ഇങ്ങനെ;
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ബിഎസ് സി, നിയമ ബിരുദധാരി.
മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷ് എൽ എല്‍ബി ബിരുദധാരി.
ആലപ്പുഴയിലെ ഇടതു സ്ഥാനാര്‍ത്ഥി എഎം ആരിഫും എല്‍എല്‍ബി ബിരുദധാരി.
എഐസിസി ജനറല്‍ സെക്രട്ടറിയും ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ കെ സി വേണുഗോപാല്‍ എംഎസ് സി ബിരുദധാരി
വടകരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്ബില്‍ എംബിഎ ബിരുദധാരി
പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദുസമദ് സമദാനി എംഎ, എംഫില്‍
കോട്ടയത്തെ കെ ഫ്രാന്‍സിസ് ജോര്‍ജ് ബിഎ, എല്‍എല്‍ബി
തൃശൂരിലെ കെ മുരളീധരന്‍ ബിഎ
സുരേഷ് ഗോപി എംഎ ഇംഗ്ലീഷ്
വടകരയിലെ കെ.കെ ശൈലജ ബിഎസ് സി, ബിഎഡ്
അടൂര്‍ പ്രകാശ് എല്‍എല്‍ബി
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംഎ ഹിസ്റ്ററി
സിപിഎം നേതാവ് എംവി ജയരാജന്‍ എല്‍എല്‍ബി
രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ബി എ ഇക്കണോമിക്‌സ്
എളമരം കരീം പ്രീഡിഗ്രി
Read also: രാജസ്ഥാൻ റോയൽസിന്റെ ഓരോ സിക്സും ആറു വീടുകൾ വീതം പ്രകാശിപ്പിക്കും !