ലെബനോനിൽ മൂന്ന് നിരീക്ഷകർക്ക് ആക്രമണത്തിൽ പരിക്കേറ്റ സംഭവത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്താൻ യു.എൻ. ഇസ്രയേൽ ലെബനോനിലേയ്ക്ക് നടത്തിയ ആക്രമണത്തിലാണ് നിരീക്ഷകർക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. സമാധാന സേനയുടെ ഭാഗമായിരുന്ന നിരീക്ഷകർക്കാണ് പരിക്കേറ്റത്. എന്നാൽ ഇസ്രയേൽ ഇക്കാര്യങ്ങൾ നിഷേധിച്ചു. ഇതോടെയാണ് യു.എൻ. ആക്രമണത്തിന്റെ ഉറവിടം കണ്ടെത്താൻ ശ്രമം തുടങ്ങിയതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
Read also; ഈസ്റ്റർ ദിനത്തിലും പ്രത്യാശ നഷ്ടപ്പെട്ട് ഉക്രൈനിലേയും ഫലസ്തീനിലെയും ക്രൈസ്തവർ