ഒരു മൂളൽ മാത്രം കേട്ടുകാണും, മായങ്കിൻ്റെ ഒരു ബോളും ശിഖർധവാനും കൂട്ടരും കണ്ടില്ല; ഇരുപത്തൊന്നുകാരൻ എറിഞ്ഞതെല്ലാം തീയുണ്ടകൾ; മണിക്കൂറില്‍ 155.8 കിലോമീറ്റര്‍ വേഗം; ഒളിപ്പിച്ചു വെച്ച വജ്രായുധം പുറത്തെടുത്ത് ലഖ്നൗ

ലഖ്‌നൗ: ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് അത്ഭുതകരമായ ഒരു വിജയം പഞ്ചാബ് കിംഗ്‌സിനെതിരെ നേടിയിരിക്കുകയാണ്. ഒരുപക്ഷേ 21 കാരനായ ഒരു ബൗളര്‍ ഇല്ലായിരുന്നെങ്കില്‍ ഇതൊന്നും സാധ്യമാകില്ലായിരുന്നു. മായങ്ക് അഗര്‍വാളാണ് ആ ബൗളര്‍. അതിവേഗത്തിലുള്ള ആ ബൗളിംഗില്‍ മുന്നില്‍ പഞ്ചാബ് പതറിപ്പോവുകയായിരുന്നു.

വിക്കറ്റ് നഷ്ടമില്ലാതെ നൂറ് റണ്‍സ് കടന്ന പഞ്ചാബിനെ പിന്നീട് അങ്ങോട്ട് റണ്‍സെടുക്കാതെ വരിഞ്ഞുമുറുക്കിയത് മായങ്കാണ്. അതിഗംഭീരമായ ബൗളിംഗാണ് താരം കാഴ്ച്ചവെച്ചത്. മൂന്ന് വിക്കറ്റുകളാണ് നാലോവറില്‍ താരം വീഴ്ത്തിയത്. ഈ ഐപിഎല്ലിലെ ഏറ്റവരും വേഗമേറിയ പന്താണ് ഈ താരം എറിഞ്ഞത്.

അതേസമയം മായങ്കിന്റെ ആദ്യ മത്സരം കൂടിയാണ് പഞ്ചാബിനെതിരെ കഴിഞ്ഞത്. അതിലുപരി മായങ്കിന്റെ അതിവേഗത്തിലുള്ള ബൗളിംഗാണ് എല്ലാവരെയും ഞെട്ടിച്ചത്. മണിക്കൂറില്‍ 155.8 കിലോമീറ്റര്‍ വേഗത്തിലായിരുന്നു മായങ്കിന്റെ ബൗളിംഗ്. പഞ്ചാബ് ക്യാപ്റ്റന്‍ ശിഖര്‍ ധവാന് എറിഞ്ഞ പന്തായിരുന്നു ഇത്രയും വേഗത്തിലുള്ളത്.

ആ സമയം ധവാന്‍ 59 റണ്‍സുമായി ക്രീസില്‍ നില്‍ക്കുകയായിരുന്നു. പതിനൊന്ന് ഓവറില്‍ 101 റണ്‍സുമായി നില്‍ക്കുകയായിരുന്നു പഞ്ചാബ്. ജോണി ബെയര്‍സ്‌റ്റോ, പ്രഭ്‌സിമ്രന്‍ സിംഗ്, ജിതേഷ്ശര്‍മ എന്നിവരെയാണ് താരം മടക്കിയത്. മായങ്ക് യാദവിന്റെ അതിവേഗത്തിലുള്ള ബൗളിംഗാണ് ഇവരെ ഞെട്ടിച്ചത്. മത്സരത്തില്‍ കുറച്ച് മാറ്റങ്ങളുമായാണ് ലഖ്‌നൗ ഇറങ്ങിയത്. അതിലൊന്നായിരുന്നു മായങ്ക് യാദവ് എന്ന 21 കാരന്‍. ഒരു യുവതാരം അരങ്ങേറുന്നു എന്നല്ലാതെ മായങ്കില്‍ നിന്നും വലിയ അത്ഭുതമൊന്നും ലഖ്‌നൗ ആരാധകര്‍ പോലും പ്രതീക്ഷിച്ചിരുന്നില്ല.

എന്നാല്‍ 27 റണ്‍സ് വിട്ടു കൊടുത്ത് പഞ്ചാബിന്റെ മൂന്ന് വിക്കറ്റുകളാണ് മായങ്ക് നേടിയത്. ഒപ്പം ഈ സീസണിലെ ഏറ്റവും വേഗതയേറിയ പന്തും. പഞ്ചാബ് ഇന്നിംഗ്‌സിന്റെ പന്ത്രണ്ടാം ഓവറിലായിരുന്നു മായങ്കിന്റെ തീപാറും പന്ത്. ബാറ്റ് ചെയ്തിരുന്നത് ശിഖര്‍ ധവനായിരുന്നു. 155.8 ആയിരുന്നു മായങ്ക് എറിഞ്ഞ പന്തിന്റെ വേഗത.

ഇതോടെ സോഷ്യല്‍ മീഡിയയുടേയും ക്രിക്കറ്റ് പണ്ഡിതരയുടേയുമെല്ലാം ചര്‍ച്ചാ വിഷയമായി മാറിയിരിക്കുകയാണ് മായങ്ക്. മായങ്ക് യാദവിനെക്കുറിച്ച് രസകരമായ അഞ്ച് കാര്യങ്ങള്‍ അറിയാം.

1. 2022 ലെ മെഗാ ലേലത്തിലാണ് മായങ്കിനെ ലഖ്‌നൗ സ്വന്തമാക്കുന്നത്. ലേലത്തില്‍ മറ്റ് ടീമുകളില്‍ നിന്നും യാതൊരു മത്സരവും നേരിടാതെയാണ് മായങ്കിനെ ലഖ്‌നൗ സ്വന്തമാക്കിയത്. 20 ലക്ഷമായിരുന്നു മായങ്കിന്റെ ലേലത്തുക.

2. 2023ലെ ഐപിഎല്ലില്‍ കളത്തിലിറങ്ങാന്‍ മായങ്കിന് സാധിച്ചിരുന്നില്ല. യഷ് ഠാക്കൂറും പ്രേരാര്‍ക്ക് മങ്കാഡുമെല്ലാം ടീമില്‍ ഇടം നേടിയപ്പോഴും മായങ്കിനെ തേടി വിളി വന്നില്ല. ഇതിനിടെ പരുക്കും പിടി പെട്ടതോടെ ടീമിലേക്കുള്ള വാതില്‍ അടഞ്ഞു. ഇതോടെ മായങ്കിന് പകരം മറ്റൊരു ആഭ്യന്തര താരമായ അര്‍പിത് ഗലേറിയയെ ലഖ്‌നൗ ടീമിലേക്ക് എത്തിക്കുകയും ചെയ്തു.

3. പോയ വര്‍ഷം നടന്ന ദ്യോദാര്‍ ട്രോഫിയില്‍ നോര്‍ത്ത് സോണിനായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ മായങ്കിന് സാധിച്ചിരുന്നു. 12 വിക്കറ്റുമായി ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമത് എത്താന്‍ മായങ്കിന് സാധിച്ചു. അതില്‍ ഈസ്റ്റ് സോണിന് എതിരായ മത്സരത്തിലെ നാല് വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും.

നോര്‍ത്ത് സോണിന്റെ സ്റ്റാന്റ് ഔട്ട് പ്ലെയര്‍ ആയിരുന്നു മായങ്ക്. ആറ് വിക്കറ്റ് നേടിയ നിതീഷ് റാണയെ പിന്നിലാക്കിയാണ് മായങ്ക് നോര്‍ത്ത് സോണിലെ ടോപ് വിക്കറ്റ് ടേക്കറായത്. ടൂര്‍ണമെന്റില്‍ രാഹുല്‍ തൃപാഠിയുടെ മിഡില്‍ സ്റ്റമ്പ് പിഴുതെടുത്ത മായങ്കിന്റെ പന്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തു.

4. ഡല്‍ഹിയ്ക്കായി 2022 ലെ രഞ്ജി ട്രോഫിയില്‍ കളിച്ചാണ് മായങ്ക് തന്റെ റെഡ് ബോള്‍ ക്രിക്കറ്റ് അരങ്ങേറ്റം കുറിക്കുന്നത്. മഹാരാഷ്ട്രയായിരുന്നു എതിരാളികള്‍. ആദ്യ ഇന്നിംഗ്‌സില്‍ 46 റണ്‍സിന് രണ്ട് വിക്കറ്റും സ്വന്തമാക്കി. രണ്ടാം ഇന്നിംഗ്‌സില്‍ പന്തെറിയാന്‍ അവസരം ലഭിച്ചില്ല.

5. 2022 ലാണ് മായങ്കിന്റെ ലിസ്റ്റ് എ അരങ്ങേറ്റം. അടുത്ത വര്‍ഷം തന്നെ ട്വന്റി-20 അരങ്ങേറ്റവും നടത്തി. ഇതുവരെ 17 ലിസ്റ്റ് എ മത്സരങ്ങള്‍ മായങ്ക് കളിച്ചിട്ടുണ്ട്. 10 ട്വന്റി-2- മത്സരങ്ങളില്‍ നിന്നും 12 വിക്കറ്റുകളും മായങ്ക് സ്വന്തമാക്കിയിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

ബംഗ്ലാദേശിൽ വൻ കലാപം: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വസതി ഇടിച്ചുനിരത്തി; ചരിത്രം മായ്ക്കാൻ നിങ്ങൾക്ക് കഴിയില്ലെന്ന് ഹസീന

സമൂഹമാധ്യമത്തിലൂടെ രാജ്യത്തെ ജനങ്ങളോട് സംസാരിക്കുന്നതിനിടെ ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

Other news

തൊട്ടാൽ പൊള്ളും സ്വർണ്ണം; ഇന്നും വിലയിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഒരു പവൻ സ്വർണത്തിന് 200...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

അനന്തുകൃഷ്ണൻ ബിനാമിയോ?പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ ആനന്ദ കുമാറോ? പോലീസ് പറയുന്നത്…

പകുതി വിലയ്ക്ക് സ്കൂട്ടർ തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സായി ഗ്രാമം ഗ്ലോബൽ...

പന്നിക്കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടി വയ്ക്കുന്നതിനിടെ ചാടിപ്പോയി; തെരച്ചിൽ തുടരുന്നു

കാസര്‍കോട്: കൊളത്തൂരില്‍ പന്നിക്കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. മയക്കുവെടി വയ്ക്കാനുള്ള ശ്രമത്തിനിടെയാണ് പുലി...

ജില്ലാ ജയിലിന് സമീപം സ്കൂൾ വിദ്യാർഥി മരിച്ച നിലയിൽ

ഇടുക്കി: ജില്ലാ ജയിലിന് സമീപം പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങി മരിച്ച...

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

Related Articles

Popular Categories

spot_imgspot_img