കോട്ടയം പ്ലാച്ചേരി ഫോറസ്റ്റ്ച്ച് സ്റ്റേഷൻ വളപ്പിൽ കഞ്ചാവു ചെടികൾ കണ്ടെത്തിയ സംഭവത്തിൽ റേഞ്ച് ഓഫീസർ ബി.ആർ. ജയൻ്റെ നടപടികളിൽ അടിമുടി ദുരൂഹതകളാണ് ചർച്ചയാകുന്നത്.കഞ്ചാവ് കണ്ടെത്തിയെന്ന റിപ്പോർട്ട് വനിതാ ജീവനക്കാരുടെ പരാതി പിൻവലിപ്പി ക്കാൻ ജയൻ തയ്യാറാക്കിയ താണെന്ന് ജീവനക്കാർക്ക് ആക്ഷേപമുണ്ട്. റിപ്പോർട്ട് വെച്ച് വിലപേശിയെന്നാണ് ആക്ഷേപം.
കേസിൽ വിവാദത്തിൽ നിൽക്കുന്ന റേഞ്ച് ഓഫീസർ ബി . ആർ.ജയൻ നൽകിയ റിപ്പോർട്ടിൽ, മാർച്ച് 14-ന് ചെ . ടികൾ നശിപ്പിച്ചെന്നാണ് പറയുന്നത്. അതിനും ആറ് മാസം മുമ്പ് തൈകൾ നട്ടെന്ന് റസ്‌ക്യൂവർ അജേഷ് മൊ ഴിനൽകിയെന്നും ജയൻ പറഞ്ഞിട്ടുണ്ട്. ഡെപ്യൂട്ടി റേഞ്ച് ഓഫീസാണെങ്കിലും, ജയൻ വിവരം ആറ് മാസമായിട്ടും . അറിഞ്ഞില്ലെന്ന് പറയുന്നത് സംശയമുണ്ടാക്കുന്നു.
ജയന്റെ റിപ്പോർട്ടിനൊപ്പം കഞ്ചാവുചെടികളുടെ ചിത്രമുണ്ട്. ഇത് അജേഷ് നൽകിയ മൊഴിക്കൊപ്പമാണ് ചേർത്ത് അയച്ചിട്ടുള്ളത്. വനം നിയമപ്രകാരം റേഞ്ച് ഓഫീസർക്ക് കേസെടുക്കാം. അദ്ദേഹം അതിന് തയ്യാറാ കാതെ റിപ്പോർട്ട് അയച്ചത് എന്തുകൊണ്ട്. മണിമല പോലീസ് 24-ന് സ്ഥ ലപരിശോധന നടത്തുകയും ഒരു കവറിലെ ചെടി കണ്ടെ ത്തുകയും ചെയ്തു. എല്ലാം നശിപ്പിച്ചെന്ന് ജയൻ്റെ റി പ്പോർട്ടിലുണ്ട്. പക്ഷേ, ഈ ചെടി എങ്ങനെ അവിടെ ബാക്കിവന്നു. പഴയതിൽ ഒന്ന് അവശേഷിച്ചതാണോ. ആ സമയം യൂത്ത് കോൺഗ്രസ് സമരവും വളപ്പിലുണ്ടായി. ഈ തിരക്കിനിടെ ചെടി കണ്ടെടുത്തത് എങ്ങനെ ?
ജയനെതിരെ സ്ഥലംമാറ്റ ഉത്ത രവ് വന്നത് 20-നാണ്. 16-ന് ജയൻ തയ്യാറാക്കിയ റിപ്പോർട്ട് 21-ന് മേധാവികൾക്ക് . നൽകിയെന്നാണ് പ്രാഥമിക വിവരം. എന്നാൽ റിപ്പോർ ട്ട് 16-ന് തന്നെ നൽകിയെന്ന് ജയൻ പറയുന്നു. നടപടി വരാത്തതുകൊണ്ട് വിണ്ടും 21-ന് അയച്ചെന്നും വിശദികരണം. അതേ സമയം 21- ന് അയച്ച റിപ്പോർട്ടിൽ 16-ന് . തീയതി എഴുതിവെക്കുകയാ യിരുന്നുവെന്ന് വകുപ്പുതല അന്വേഷണത്തിൽ കണ്ടെത്തിയെന്ന് സൂചനയുണ്ട്. മാർച്ച് 16-ന് അജേഷിന്റെ മൊഴി എടുത്തു. അന്നുത ന്നെ റിപ്പോർട്ടും തയ്യാറാക്കിയെന്ന് പറയുന്നതിൽ വിശ്വസനീയത കുറവ്.
• ജയന് നൽകിയ അജേഷിന്റെ മൊഴി വീഡിയോ എങ്ങനെ പുറത്തുപോയി ?
ഫോറസ്റ്റ് കൺസർവേറ്റർ എം.നീതുലക്ഷ്മി ഫെബ്രുവരി 29-ന് അഡീഷ ണൽ പ്രിൻസിപ്പൽ ചീഫ് ഫോ റസ്റ്റ് കൺസർവേറ്റർക്ക് നൽകിയ റിപ്പോർട്ട് ജയനെതിരേയുള്ള ആക്ഷേപങ്ങൾ ബലപ്പെടുത്തുന്നതാണ്. റേഞ്ച് ഓഫീസർ ജയനെതിരേ വനിതാ ജീവനക്കാർ ഉന്നയിച്ച ആക്ഷേപമാണ് ഇവർ പരിശോധിച്ചത്.
• ജോലിസ്ഥലത്ത് ജയൻ ജീവനക്കാരെ തമ്മിൽ ഭിന്നിപ്പിച്ചു
മാന സികമായി പീഡിപ്പിച്ചു.
• വ്യക്തിജീവിതത്തിൽ ഇടപെ ട്ട് അസ്വസ്ഥതയുണ്ടാക്കി. പരസ്യമായി അവഹേളിച്ചു • അവഹേളനം സഹിക്കാതെ ഒരു ജീവനക്കാരി സ്ഥലംമാറ്റം വാങ്ങിപ്പോയി.
. മറ്റ് ഡ്യൂട്ടികൾക്ക് വിട്ടാലും താമസസ്ഥലം അടക്കമുള്ള കാര്യങ്ങൾ ജയനെ നിരന്തരം അറിയിക്കണമെന്ന് വ്യവസ്ഥയുണ്ടാക്കി.
. ജയനെ ഉടൻ സ്ഥലം മാറ്റണമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വനിതാ ജീവനക്കാരുടെ പരാതി പിൻവലിപ്പിക്കാൻ ജയനെഴുതിയ തിരക്കഥയാണ് കഞ്ചാവ് കൃഷിയെന്ന് ആക്ഷേപമുണ്ടാകാൻ ഇതൊക്കെയാണ് കാരണം.