web analytics

കേരളത്തിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ ആത്മഹത്യ ചെയ്തത് ഇരുപതോളം ഡോക്ടർമാർ; പരിഹാരവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനതപുരത്ത് ഇന്നലെയാണ് യുവ ഡോക്ടർ ആത്മഹത്യ ചെയ്തത്. വെള്ളനാട് സ്വദേശിനിയായ ഡോക്ടർ റൂമിൽ ആത്മഹത്യ ചെയ്യുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജിൽ മാത്രം കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടു വനിതാ ഡോക്ടർമാരാണ് ആത്മഹത്യ ചെയ്തത്. ഇപ്പോൾ ഇത് സംബന്ധിച്ച ഒരു റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. കഴിഞ്ഞ ഒരു വർഷത്തിനിടെ കേരളത്തിൽ ഇരുപതോളം ഡോക്ടർമാർ ആത്മഹത്യ ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ റിപ്പോർട്ടിൽ പറയുന്നു. സാമ്പത്തികം, ജോലിയിലെ സമ്മർദം, വ്യക്തിപരമായ വിഷയങ്ങൾ തുടങ്ങിയവ കാരണമാണ് ഡോക്ടർമാർ ആത്മഹത്യ ചെയ്യുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

തിരുവനന്തപുരം െമഡിക്കൽ‍ കോളജിൽ ഈ കാലയളവിൽ 20 ആത്മഹത്യാ ശ്രമങ്ങൾ നടന്നതായും ഗുരുതരമായ സാഹചര്യമായതിനാൽ ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാനും കൗൺസിലിങ് നൽകാനുമുള്ള നടപടികൾ ആരംഭിച്ചതായും ഐഎംഎ ഭാരവാഹികൾ പറഞ്ഞു. ‘‘ചെറിയ വെല്ലുവിളികൾ‍പോലും നേരിടാൻ യുവാക്കൾക്ക് കഴിയുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്. യുവാക്കൾക്കിടയിൽ മാത്രമല്ല മുതിർന്നവരിലും ആത്മഹത്യാ പ്രവണതയുണ്ട്. ഡോക്ടർമാർക്കു മാനസിക പിന്തുണ ഉറപ്പാക്കാൻ ഐഎംഎ ടെലി കൗൺസിലിങ് സംവിധാനം തയാറാക്കിയിട്ടുണ്ട്. സേവനം ആവശ്യമായവർക്ക് കൗൺസിലിങ് നൽകും. ആശുപത്രികളിൽ ജോലി സമ്മർദം കുറയ്ക്കാനുള്ള ഉല്ലാസ വേളകൾ സൃഷ്ടിക്കാനും തീരുമാനിച്ചിട്ടുണ്ട്’’ ഐഎംഎ മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.സുൾഫി അറിയിച്ചു.

Read also; വാടക കിട്ടില്ലെന്ന്‌ പറഞ്ഞ് ആംബുലൻസിൽ കയറ്റിയില്ല; ഹോട്ടലിൽ കുഴഞ്ഞുവീണ വയോധികനെ ഓട്ടോയിൽ കയറ്റി ആശുപത്രിയിലേക്ക് പോകുന്നതിനിടെ മരിച്ചു

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന് പരാതി

തുടക്കം പാളി; ക്യൂ15 മണിക്കൂര്‍ വരെ നീളുന്നു; കുടിവെള്ളം പോലും ലഭിക്കുന്നില്ലെന്ന്...

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ

വേദനക്കിടയിൽ കരുതലായി ഉടമയുടെ കുറിപ്പ്; അർച്ചനയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ സോഷ്യൽ...

തൊഴിൽ മോഷണം,ഒഴിവുസമയങ്ങളിൽ പ്രണയം നടിച്ച് പീഡനം; യുവാവ് അറസ്റ്റിൽ

17 കാരിയെ ലൈംഗികപീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ പിടികൂടി പത്തനംതിട്ട പെരുമ്പെട്ടിയിൽ 17...

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത്

വിജയ്–സൂര്യ ജോടിയുടെ ‘ഫ്രണ്ട്സ്’ 4K റീ-റിലീസ്; ട്രെയിലർ പുറത്ത് വിജയ്–സൂര്യ കൂട്ടുകെട്ടിലിറങ്ങിയ തമിഴ്...

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി ഇമെയിൽ വഴി

വിവാഹ മോചിതയായ ഭാര്യയെ പീഡിപ്പിച്ചാൽ….നിങ്ങളുടെ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് പൊട്ടിത്തെറിക്കും; ഭീഷണി...

പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ

പൊതിരെ തല്ലി, വിദ്യാർത്ഥിയെ വലിച്ചെറിഞ്ഞു…ക്രൂരമായി മർദിച്ച മദ്രസ അധ്യാപകന് സസ്പെൻഷൻ തമിഴ്നാട് തിരുപ്പത്തൂ‍ർ...

Related Articles

Popular Categories

spot_imgspot_img