കൽപ്പറ്റ: അനുമതി കിട്ടിയതിനെക്കാൾ കൂടുതൽ മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ ആറുപ്രതികളും ഒളിവിൽ. മുൻകൂർ ജാമ്യംതേടി ഇവർ കോടതിയെ സമീപിച്ചുണ്ടെന്നാണ് വിവരം. ഫെബ്രുവരിയിൽ 20 മരങ്ങൾ മുറിക്കാനാണ് വനംവകുപ്പ് അനുമതി നൽകിയത്. പ്രതികൾ 30 മരത്തിലധികം വെട്ടിയെന്നാണ് കണ്ടെത്തൽ.
വയനാട് സുഗന്ധഗിരി ചെന്നായ്ക്കവലയിൽ അയിനി, പാല, ആഫ്രിക്കൻ ചോല, വെണ്ടേക്ക് എന്നീ മരങ്ങളാണ് മുറിച്ചത്. അധികമരം മുറിച്ചശേഷം മത്രമാണ് മരംമുറി ശ്രദ്ധയിപ്പെട്ടത്. വനംവകുപ്പ് എത്തുണ്ടെന്ന് അറിഞ്ഞ് പ്രതികൾ തടികൾ ഉപേക്ഷിച്ച് മുങ്ങുകയായിരുന്നു. ഇതെല്ലാം കസ്റ്റഡിയിലെടുത്തു. മരം കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടുകയായിരുന്നു.
1986ൽ സുഗന്ധഗിരി കാർഡമം പ്രൊജക്റ്റ് ഭാഗമായി പതിച്ചുകൊടുത്ത ഭൂമിയിലാണ് മരംമുറി. ഭൂരിഹതരായ ആദിവാസികൾക്കാണ് അന്ന് പതിച്ചു നൽകിയത്. ഇത് വനംഭൂമിയല്ലെന്ന അന്തിമ വിജ്ഞാപനം ഇതുവരെ ഇറക്കിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വനംവകുപ്പ് കേസെടുത്തത്. കോഴിക്കോട, വയനാട് സ്വദേശികളാണ് പ്രതികൾ. മരം കടത്താൻ ഉപയോഗിച്ച് ലോറിയാണ് പിടിച്ചെടുത്തത്. 3000 ത്തോളം ഏക്കർ ഭൂമിയിൽ നിന്നാണ് മരങ്ങൾ മുറിച്ച് കടത്തിയത്. സ്ഥലത്ത് വനംവകുപ്പിന്റെ പരിശോധന തുടരുകയാണ്.