News4media TOP NEWS
പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ് പാർക്കിങ്ങിനെച്ചൊല്ലി തർക്കം; ഇന്ത്യക്കാരനെ പരിക്കൽപ്പിച്ച പാകിസ്താനിയ്ക്ക് യു.എ.ഇ.യിൽ തടവ് ആലപ്പുഴയിൽ സം​സാ​ര​ശേ​ഷി കു​റ​ഞ്ഞ 11 വയസുകാരിക്ക് ട്യൂ​ഷ​ന്‍ അ​ധ്യാ​പി​കയുടെ ക്രൂരമർദ്ദനമെന്നു പരാതി; ക്രൂരത പാ​ഠ​ഭാ​ഗം പ​ഠി​ച്ചി​ല്ലെ​ന്ന് ആ​രോ​പി​ച്ച് 15 ലക്ഷം പേരെ നാടുകടത്തും; 18000 പേർ ഇന്ത്യക്കാർ; ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലത്തിന് സാക്ഷ്യം വഹിക്കാനൊരുങ്ങി യുഎസ്

ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെടുത്തി വ്യാജ വാർത്ത നൽകി; ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി; പത്തുലക്ഷം നഷ്ടപരിഹാരം നൽകണം

ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണക്കള്ളക്കടത്തുമായി ബന്ധപ്പെടുത്തി വ്യാജ വാർത്ത നൽകി; ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി; പത്തുലക്ഷം നഷ്ടപരിഹാരം നൽകണം
March 23, 2024

കണ്ണൂർ: ഇ പി ജയരാജൻ്റെ ഭാര്യ പി കെ ഇന്ദിര നൽകിയ മാനനഷ്ടക്കേസിൽ മലയാള മനോരമയ്ക്ക് തിരിച്ചടി. 1010000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടു.കണ്ണൂർ സബ് കോടതിയാണ് വിധി പറഞ്ഞത്.

‘മന്ത്രി ജയരാജന്റെ ഭാര്യ ക്വാറന്റൈൻ ലംഘിച്ച് എത്തി ലോക്കർ തുറന്നു’ എന്ന തലക്കെട്ടോടെ 2020 സെപ്റ്റംബർ 14ന് പ്രസിദ്ധീകരിച്ച വാർത്തക്കെതിരെയാണ് കേസ്. ഇ.പി ജയരാജൻ അന്ന് വ്യവസായ മന്ത്രിയായിരുന്നു. മലയാള മനോരമ പ്രിന്റർ ആൻഡ് പബ്ലിഷർ ജേക്കബ് മാത്യു, എഡിറ്റോറിയൽ ഡയറക്ടർ മാത്യൂസ് വർഗീസ്, ചീഫ് എഡിറ്റർ മാമ്മൻ മാത്യു, എഡിറ്റർ ഫിലിപ്പ് മാത്യു, റിപ്പോർട്ടർ കെ പി സഫീന എന്നിവർക്കെതിരെയാണ് കേസ്. നഷ്ടപരിഹാരത്തിന് പുറമെ കോടതി ചിലവും വഹിക്കണമെന്നാണ് ഉത്തരവ്.

ഈ വാർത്തക്ക് തൊട്ടുതലേന്ന്, 2020 സെപ്റ്റംബർ 13ന് ‘ലൈഫ് മിഷൻ കമ്മിഷൻ കിട്ടിയത് മന്ത്രിപുത്രനും’ എന്ന തലക്കെട്ടിൽ മനോരമ നൽകിയ വാർത്തയുടെ തുടർച്ചയായാണ് ഇന്ദിര കേരളം ബാങ്കിന്റെ കണ്ണൂർ ശാഖയിൽ എത്തി ലോക്കർ ഉപയോഗിച്ചത് ഇഡി അന്വേഷിക്കുന്നു എന്ന് വാർത്ത നൽകിയത്. പേരക്കുട്ടിയുടെ ജന്മദിനവുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് ബാങ്ക് ലോക്കർ തുറന്നതെന്നും എന്നാൽ ശിവശങ്കറും സ്വപ്നയും ഉൾപ്പെട്ട സ്വർണക്കള്ളക്കടത്തുമായി ഇതിനെ ബന്ധപ്പെടുത്തി വ്യാജ വാർത്ത നൽകിയെന്നുമാണ് ഇന്ദിര പരാതിയിൽ ആരോപിച്ചത്.

Related Articles
News4media
  • Kerala
  • News

ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത…മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

News4media
  • Kerala
  • News
  • News4 Special

ഇ- പേപ്പറിലെ പരസ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം മറച്ച് ചന്ദ്രിക; കോഴിക്കോട് എഡിഷനിൽ മാത്ര...

News4media
  • Kerala
  • News
  • Top News

പനയംപാടം അപകടം: റോഡ് ഉപരോധിച്ച് മുസ്ലിംലീഗ്; അറസ്റ്റ് ചെയ്തു നീക്കി പോലീസ്

News4media
  • Featured News
  • Kerala
  • News

വയനാട് ദുരന്തത്തിന് കേന്ദ്രം ഒരു രൂപ പോലും തന്നില്ല…മുഖ്യമന്ത്രിയുടെ പ്രസ്താവന വന്നു ദിവസങ്ങൾക്കുള്ള...

News4media
  • Featured News
  • India
  • News

അല്ലു അർജുൻറെ അറസ്റ്റിൽ പുകയുകയാണ് തെലങ്കാന രാഷ്ട്രീയവും തെലുങ്ക് സിനിമാ ലോകവും; ഇന്ന് ജയിൽ മോചിതനാക...

News4media
  • Featured News
  • India
  • News

അല്ലു അർജുൻ ജയിലിലേക്കോ… 14 ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്ത് മജിസ്‌ട്രേറ്റ്; ജയിലിലേക്ക് മാറ്റുക ഹൈക്കോ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital