‘അമ്മായിയപ്പനായാലും മരുമകനായാലും ഉപ്പു തിന്നവൻ വെള്ളം കുടിക്കുകതന്നെ ചെയ്യും’ ; മന്ത്രി റിയാസിന് മറുപടിയുമായി കെ. സുരേന്ദ്രൻ

ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കുക തന്നെ ചെയ്യുമെന്നാണ് അഴിമതിക്കാരോട് പറയാനുള്ള തെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. തുമ്മിയാല്‍ തെറിക്കുന്ന മൂക്കല്ല കേരളത്തിലേതെന്നും ഏത് ഏജന്‍സി വന്നാലും കേരളത്തില്‍ ഒന്നും സംഭവിക്കില്ലെന്നുമുള്ള മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതികരണത്തിനായിരുന്നു സുരേന്ദ്രന്റെ മറുപടി. മാസപ്പടി വാങ്ങി അനധികൃതമായി ഏതെങ്കിലും കമ്പനികള്‍ക്ക് സേവനം ചെയ്തിട്ടുണ്ടെങ്കിൽ അത് നിയമത്തിന് മുന്നില്‍ എത്തുകതന്നെ ചെയ്യും. അമ്മായിയപ്പനായാലും മരുമകനായാലും വെള്ളം കുടിക്കും. അഴിമതി നടത്തിയവര്‍ മാത്രം ഭയപ്പെട്ടാല്‍ മതിഎന്നും അഴിമതി നടത്താത്തവർ മൂക്ക് തെറിക്കുമെന്ന് ഭയക്കേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു. കൊടകരയിൽ കള്ളപ്പണ ഇടപാട് നടന്നിട്ടില്ല. അവിടെ ഉണ്ടായത് ഒരു കവര്‍ച്ചാക്കേസാണ്. അതിലെ പ്രതികളെല്ലാം അറസ്റ്റിലായിട്ടുണ്ടെന്നും ആര് വിചാരിച്ചാലും തനിക്കെതിരെ ഇതില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

വലിയ അഴിമതിയും സഹകരണ ബാങ്ക് കൊളളയുമാണ് ഇരുമുന്നണികളും കേരളത്തില്‍ നടത്തുന്നത്. അഴിമതി കേസുകളില്‍ എല്‍ഡിഎഫും യുഡിഎഫും കേരളത്തില്‍ നിര്‍ലജ്ജം കൈകോര്‍ക്കുകയാണ്. അഴിമതിക്കാര്‍ അകത്താകുമെന്ന ബോധ്യം വന്നതിനാലാണ് ഈ ഒത്തു ചേരല്‍. പിണറായി വിജയനും മകളും മാത്രമല്ല കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും കരിമണല്‍ കമ്പനിയില്‍ നിന്ന് മാസപ്പടി വാങ്ങിയിട്ടുണ്ട്. ഇതിലെ വേവലാതിയാണ് ഐക്യപ്പെടലിന് കാരണമെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

Read Also: മുസ്ലിം താരങ്ങൾ രാജ്യത്തിനായി കളിക്കുന്ന സമയത്ത് നോമ്പെടുക്കരുതെന്നു ഫ്രഞ്ച് ഫുട്‌ബോൾ ഫെഡറേഷൻ; എങ്കിൽ കളിക്കാനില്ലെന്നു താരങ്ങൾ, ‘പ്രിൻസിപ്പിൽ ഓഫ് ന്യൂട്രാലിറ്റി’ എല്ലാവർക്കും ബാധകമെന്നു ഫെഡറേഷൻ

 

spot_imgspot_img
spot_imgspot_img

Latest news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

Other news

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

കാട്ടാന വന്നാൽ കലപിലകൂട്ടും, ഒപ്പം കടുവയുടെ അലർച്ചയും; വന്യമൃ​ഗങ്ങളെ തുരത്താൻ കണ്ണൻദേവൻ കമ്പനിയുടെ സമ്മാനം

കൊച്ചി : നാട്ടിലും കൃഷിയിടങ്ങളിലുമെത്തുന്ന കാട്ടാനക്കൂട്ടത്തെ ഓടിക്കാൻ പുത്തൻ കെണിയുമായി വനംവകുപ്പ്....

ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങുന്ന ആദ്യ ഭിന്നശേഷിക്കാരൻ; ഹീറോയായി പാരാലിംപിക്‌സ് താരം ജോൺ മക്‌ഫാൾ

ലണ്ടൻ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പറക്കാൻ ഒരുങ്ങി പാരാലിംപിക്‌സ് മെഡലിസ്റ്റും, യൂറോപ്യൻ...

നിപ്പനടിക്കണോ…? മോഹനൻ ചേട്ടന്റെ സഞ്ചരിക്കുന്ന ബാർ റെഡി…! പിടിയിലായത് ഇങ്ങനെ:

ഇടുക്കിയിൽ മദ്യം ചെറിയ കുപ്പികളിലാക്കി വിൽപ്പന നടത്തിയിരുന്നയാളെ ഉടുമ്പൻചോല പോലീസ് അറസ്റ്റ്...

കണ്ടു കിട്ടുന്നവർ അറിയിക്കുക… മലപ്പുറത്ത് നിന്നും കാണാതായത് 12 ഉം 15 ഉം വയസ്സ് പ്രായമുള്ള കുട്ടികളെ

മലപ്പുറം: മലപ്പുറം എടവണ്ണയിൽ ബന്ധുക്കളായ കുട്ടികളെ കാണില്ലെന്ന് പരാതി. എടവണ്ണ സ്വദേശികളായ...

ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകി;  ഹോട്ടലിൽ അതിക്രമം കാട്ടി പൾസർ സുനി; സംഭവം രായമംഗലത്ത്

കൊച്ചി: കൊച്ചിയിൽനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്....

Related Articles

Popular Categories

spot_imgspot_img